Latest News

തയ്ക്വാന്‍ഡോ പരിശീലനവുമായി നിമിഷ സജയന്‍: പുതിയ തുടക്കത്തിന്റെ  ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
 തയ്ക്വാന്‍ഡോ പരിശീലനവുമായി നിമിഷ സജയന്‍: പുതിയ തുടക്കത്തിന്റെ  ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ആയോധന കലയായ തയ്ക്വാന്‍ഡോ പരിശീലിച്ച് യുവനടി നിമിഷ സജയന്‍. 
വണ്‍സ്റ്റെപ് ക്ലബ് തയ്ക്വാന്‍ഡോ അക്കാദമിയിലാണ് നിമിഷ പരിശീലനം നേടുന്നത്. താരത്തിന്റെ പരിശീലന ചിത്രങ്ങള്‍ വണ്‍സ്റ്റെപ് ക്ലബ് അക്കാദമി പങ്കുവച്ചു. 

മാസ്റ്റര്‍ എല്‍ദോസ് പി. എബിയാണ് നിമിഷയെ പരിശീലിപ്പിക്കുന്നത്. തയ്ക്വാന്‍ഡോയോടുള്ള അടങ്ങാത്ത ആരാധനയാണ് ഈ ആയോധന കല പഠിക്കാന്‍ നിമിഷ സജയനെ പ്രേരിപ്പിച്ചതെന്നും വണ്‍സ്റ്റെപ് ക്ലബ് അക്കാദമിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നു.

അക്കാദമി പങ്കുവച്ച നിമിഷയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരത്തെ അഭിനന്ദിച്ചുകൊണ്ടു നിരവധി പേരാണ് എത്തുന്നത്.

ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം. നിവിന്‍ പോളി നായകനാകുന്ന തുറമുഖമാണ് റിലീസിനൊരുങ്ങുന്ന പുതിയ സിനിമ

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ONE STEP (@onestep.club)

nimisha sajayan practising taekwondo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES