Latest News

കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്; ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല;നിഖില വിമലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്; ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല;നിഖില വിമലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില വിമല്‍. ഒരു നടി എന്നതിലുപരി തന്റെ നിലപാടുകള്‍ എന്നും വെട്ടിത്തുറന്ന് പറയുന്ന താരം കൂടിയാണ് നിഖില. പല അഭിമുഖങ്ങളില്‍ നിന്നും അക്കാര്യം വ്യക്തമാണ്. പശുവിനെ അറുക്കുന്നതുമായി ബന്ധപ്പെട്ട് നിഖില നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് തുറന്നുപറയുകയാണ് നിഖില വിമല്‍.

സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും നിഖില പറയുന്നു.
'നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല' എന്ന് നിഖില പറയുന്നു.

ആണുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ വന്നാണ് താമസിക്കുന്നതെന്നും താരം പറയുന്നു. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവര്‍ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും എന്നും നിഖില പറയുന്നു. അയല്‍വാശി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നിഖിലയുടെ പ്രതികരണം.

നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ചു സൗബിന്‍ ഷാഹിര്‍,ബിനു പപ്പു,നസ്ലിന്‍ നിഖില വിമല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് അയല്‍വാശി. തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍,ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തില്‍ ഉണ്ട്. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു

nikhila vimal about muslum wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES