Latest News

നീതുവിന് കാവ്യയുടെ ക്വട്ടേഷന്‍..? ജീവയെ വീഴ്ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഇന്ദിര ഭായ്

Malayalilife
നീതുവിന് കാവ്യയുടെ ക്വട്ടേഷന്‍..? ജീവയെ വീഴ്ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഇന്ദിര ഭായ്

ഏഷ്യാനെറ്റില്‍ ടിആര്‍പി റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് കസ്തൂരിമാന്‍. വളരെ കുറച്ചു നാളുകൊണ്ടാണ്  കസ്തൂരിമാന്‍ റേറ്റിങ്ങില്‍ മുന്നിലെത്തിയത്. ഇപ്പോള്‍ സീരിയല്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കയാണ്. സീരിയലിന്റെ പുതിയ പ്രൊമോ കണ്ട് എപ്പിസോഡ് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.

ഏഷ്യനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയലാണ് കസ്തൂരിമാന്‍. വളരെ കുറച്ചു നാളുകള്‍ കൊണ്ടാണ് കസ്തൂരിമാന്‍ റേറ്റിങ്ങില്‍ മുന്നിലെത്തിയത്. സീരിയലിലെ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാവ്യ എന്ന പ്രധാന കഥാപാത്രത്തിന്റെ റോളില്‍ റബേക്ക സന്തോഷ് ആണ് എത്തുന്നത്. ശ്രീറാം രാമചന്ദ്രന്‍ ജീവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രവീണ, ബീനാ ആന്റണി,ശ്രീലത നമ്പൂതിരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ എത്തിയതോടു കൂടി എപ്പിസോഡ് കാണാനുളള കാത്തിരിപ്പിലാണ് മിനിസ്‌ക്രീന്‍ ആരാധകര്‍.

സീരിയലിന്റെ കഥ ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കുന്നു എന്നതാണ് പ്രൊമോയിലൂടെ മനസ്സിലാകുന്നത്. കാവ്യയെ ഇല്ലാതാക്കാനുളള ഇന്ദിരയുടെ പുതിയ തന്ത്രമാണ് പ്രൊമോയില്‍ ഉളളത്. പുതിയൊരു ഗുണ്ട നീതുവിനെ ഇല്ലാതാക്കാന്‍ എത്തുന്നതും അത് കാവ്യയുടെ ക്വട്ടേഷന്‍ ആണെന്നു പറയുന്നതുമാണ് വീഡിയോയില്‍ ഉളളത്.

സംഭവം അറിഞ്ഞ് ജീവയും കാവ്യയുടെ ഒരുപോലെ ഞെട്ടുന്നതോടെ പ്രൊമോ അവസാനിക്കുന്നു. കാവ്യയ്ക്കെതിരെയുളള ഇന്ദിര ഭായ് യുടെ  അടുത്ത നീക്കം എന്താണെന്ന് അറിയാനുളള ആകാംഷയിലാണ് പ്രേക്ഷകര്‍.

Read more topics: # neethu kavya story trailer
neethu kavya story trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES