കഴിഞ്ഞ ദിവസമാണ് ചിരഞ്ചീവി സര്‍ജ്ജയ്ക്കും മേഘ്നരാജിനും ഒരു ആണ് കുഞ്ഞ് പിറന്നത്. ബാഗ്ലൂരിലെ ആശുപത്രിയിലാണ് മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച് വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമൊക്കെയാണ് ജൂനിയര്‍ ചിരുവിനെ ആരാധകര്‍ എതിരേറ്റത്. ചിരുവിന്റെ അഭാവത്തില്‍ ധ്രുവയാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത്. ശേഷം ചിരുവിന്റെ ചിത്രത്തിനടുത്തേക്ക് കുഞ്ഞിനെ കാണിക്കുന്നതിന്റെയും ചിത്രങ്ങള്‍ എത്തിയിരുന്നു. ചിരുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് വെളിച്ചമായിട്ടാണ് കുഞ്ഞതിഥി എത്തിയിരിക്കുന്നത്.
ചിരഞ്ജീവി സര്‍ജ മരണപ്പെടുമ്പോള്‍ മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു. മേഘ്നയുടെ ബേബി ഷവറിന് അനന്യ എത്തിയിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏത് ദുഖത്തിലും താങ്ങായി നമ്മുടെ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന് ചിരു പറഞ്ഞിട്ടുളളതായും മേഘ്ന പറഞ്ഞിരുന്നു. നസ്രിയ അനന്യ എന്നിര്‍ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് എത്തിയിരുന്നു. ചിരു മരിച്ചപ്പോള്‍ സ്വന്തം സഹോദരനെ നഷ്ടമായ ദുഖമായിരുന്നു നസ്രിയയ്ക്ക് ഉണ്ടായത്. ജൂനിയര്‍ ചിരു എത്തിയപ്പോള്‍ ചേട്ടാ വെല്‍ക്കം ബാക്ക് എന്നാണ് സന്തോഷത്തോടെ നസ്രിയ കുറിച്ചത്. ഇപ്പോള്‍ മേഘ്നയേയും കുഞ്ഞിനെയും കാണാന്‍ നസ്രിയയും ഫഹദും എത്തിയിരിക്കയാണ്.
മേഘ്നയുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ് അടുത്ത സുഹൃത്തുക്കളായ നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടു. ആശുപത്രിയിലെത്തുന്ന നസ്രിയയുടേയും ഫഹദിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കുഞ്ഞിനെ കണ്ട ശേഷം മേഘ്നയുടെ അമ്മയെ കെട്ടിപ്പിട്ട് യാത്ര പറഞ്ഞാണ് നസ്രിയ തിരെ വരുന്നത്. അര്ജ്ജുന് സര്‍ജ്ജയും കുടുംബവും കുഞ്ഞിനെ കാണാന്‍ എത്തിയിരുന്നു.