വിഘ്‌നേശ് ചിത്രം ഒഴിവാക്കിയതോടെ നയന്‍താര കലിപ്പിലോ? എത്ര കോടികള്‍ തന്നാലും അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് സൂചന; അതൃപ്തി പ്രകടിപ്പിച്ച് നയന്‍താര?

Malayalilife
 വിഘ്‌നേശ് ചിത്രം ഒഴിവാക്കിയതോടെ നയന്‍താര കലിപ്പിലോ? എത്ര കോടികള്‍ തന്നാലും അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് സൂചന; അതൃപ്തി പ്രകടിപ്പിച്ച് നയന്‍താര?

ടുത്തിടെ അജിത്ത് ചിത്രത്തില്‍ നിന്നും സംവിധായകന്‍ വിഘ്‌നേഷ് ശിവനെ മാറ്റിയ വിവരം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിഘ്‌നേഷ് ശിവന്‍ ഒരുക്കാനിരുന്ന എകെ 62 സിനിമയുടെ പരാജയ സാധ്യത മുന്നില്‍ കണ്ടാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വിഘ്‌നേശ് ശിവനെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റിയത്.

ലണ്ടനില്‍ അജിത്തും വിഘ്നേഷ് ശിവനും ലൈക പ്രൊഡക്ഷന്‍ ടീമും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. വിഘ്നേശ് ശിവന്‍ കൊണ്ടു വന്ന കഥയില്‍ അജിത്തിനും താല്‍പര്യക്കുറവ് ഉണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ നയന്‍താരയും ശ്രമിച്ചിരുന്നുതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് വിഘ്നേഷിനെ സംവിധാന സ്ഥാനത്ത് നിന്നും മാറ്റിയത്. ഇതില്‍ നയന്‍താരയ്ക്ക് അതൃപ്തി ഉണ്ടെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇനി എത്ര കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനത്തിലാണ് നയന്‍താര എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ താരം ഇങ്ങനെയൊരു തീരുമാനമെടുക്കുമോ എന്നത് വ്യക്തമല്ല. തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിലാെരാളായ അജിത്തിനോട് വാശി കാണിക്കുന്നത് നയന്‍താരുടെ കരിയറിനെ തന്നെയാണ് ബാധിക്കുക. ഇത്തരമൊരു തീരുമാനം താരം എടുക്കില്ല എന്ന അഭ്യൂഹങ്ങളുമുണ്ട്.

അതേസമയം, അജിത്ത് ചിത്രം വിഘ്‌നേഷ് ശിവന് പകരം മഗിഴ് തിരുമേനി സംവിധാനം ചെയ്യും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനായി വിഘ്‌നേഷ് ശിവന് ഏകദേശം 6 മാസത്തെ സമയം നല്‍കിയിരുന്നെങ്കിലും അജിത്തിനെയും നിര്‍മ്മാതാക്കളെയും തൃപ്തരാക്കാന്‍ വിഘ്‌നേഷിന് കഴിയാത്തതിനാലാണ് സംവിധാന സ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് സൂചന.

nayanthara vignesh sivan ajith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES