ഐസിനു നയൻതാരയുടെ സർപ്രൈസ് ഗിഫ്റ്റ്: അപ്രതീക്ഷിത സമ്മാനം കിട്ടിയ സന്തോഷത്തിൽ നിഴലിലെ കുട്ടിത്തരാം

Malayalilife
ഐസിനു നയൻതാരയുടെ സർപ്രൈസ് ഗിഫ്റ്റ്: അപ്രതീക്ഷിത സമ്മാനം കിട്ടിയ സന്തോഷത്തിൽ നിഴലിലെ കുട്ടിത്തരാം

തെന്നിന്ത്യയുടെ പ്രിയ ലേഡി സൂപ്പർസ്റ്റാർ നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ നിഴൽ സിനിമയിൽ നയൻസിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐസിൻ ഹാഷിന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകിയിരിക്കുകയാണ് നയൻസ്. നടി സമ്മാനമായി ഐസിനു, നൽകിയിരിക്കുന്നത്  ഏറെ ഇഷ്ട്ടമുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ കളിപ്പാട്ടങ്ങളും വിലകൂടിയ ചോക്ക്ലേറ്റുകളുമാണ്. ദുബായിലെ രാജ്യാന്തര പരസ്യമോഡലാണ് തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ മനസുകീഴടക്കിയ മലയാളിയായ ഐസിൻ ഹാഷ്.

 ബിഗ് സ്ക്രീനിലേയ്ക്ക് കുഞ്ചാക്കോ ബോബൻ–നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന നിഴൽ എന്ന ചിത്രത്തിലൂടെ ചുവടുവയ്ക്കുകയാണ് ഈ കുട്ടിത്തരാം. അറുപതിലേറെ ഇംഗ്ലിഷ് അറബിക് പരസ്യങ്ങളിൽ ഇതിനോടകം തന്നെ അഭിനയിക്കുകയും മോഡലാകുകയും ചെയ്തിരിക്കുകയാണ്  ഐസിൻ. ഇങ്ങനെയൊരു സമ്മാനം നയൻതാരയിൽ നിന്നും ഐസിൻ പ്രതീക്ഷിച്ചിരുന്നില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ താരത്തിന്റെ മനസ്സ് കീഴടക്കിയ ഐസിന്റെ, ഏറെ ഇഷ്ട്ടമുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ കളിപ്പാട്ടങ്ങളും വിലകൂടിയ ചോക്ക്ലേറ്റുകളുമാണ് നയൻ‌താര സമ്മാനമായി നൽകിയത്. ചെന്നൈയിലേക്ക് നിഴൽ സിനിമയ്ക്കുവേണ്ടി അനുവദിച്ച ദിവസങ്ങൾക്കുള്ളിൽ അവരുടെ ഭാഗം ചിത്രീകരണം പൂർത്തീകരിച്ച്,  തിരിച്ചുപോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും കൂടിയായിരുന്നു നയൻതാര. 

നയൻതാരയ്ക്ക് ഐസിനും സിനിമയിലെ അവസാന രംഗവും അഭിനയിച്ചുകഴിഞ്ഞു തിരിച്ചുപ്പോകുമ്പോൾ,  നൽകി ഗംഭീര സർപ്രൈസ്.  നയൻതാരക്ക് പിറന്നനാൾ സമ്മാനമായി രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഡിജിറ്റൽ പെയിന്റിങാണ് നൽകിയത്. ഐസിനെ ഫോണിൽ താരം ചെന്നൈയിൽ തിരിച്ചെത്തിയ ഉടനെ  വിളിച്ചു സന്തോഷം അറിയിയിക്കുകയും ചെയ്തു. അവർ ഐസിനോട് ചെന്നൈയിലെ അവരുടെ വസതിയിലെ ലിവിങ് റൂമിൽ ഫ്രെയിം ചെയ്ത ഈ പെയിന്റിങ് സൂക്ഷിക്കുമെന്നും  പറഞ്ഞു.

nayanthara gave a surprise gift to izin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES