Latest News

വിവാഹത്തിന് ശേഷം ഉള്ള നയന്‍താരയുടെ കേരളത്തിലേക്കുള്ള വരവ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍; അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വിഘ്‌നേശിനൊപ്പം തിരുവല്ലയിലെ വീട്ടിലെത്തി നടി; ജന്മനാട്ടില്‍ നടിയുണ്ടാവുക അഞ്ച് ദിവസം

Malayalilife
വിവാഹത്തിന് ശേഷം ഉള്ള നയന്‍താരയുടെ കേരളത്തിലേക്കുള്ള വരവ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍; അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വിഘ്‌നേശിനൊപ്പം തിരുവല്ലയിലെ വീട്ടിലെത്തി നടി; ജന്മനാട്ടില്‍ നടിയുണ്ടാവുക അഞ്ച് ദിവസം

ര്‍ത്താവ് വിഘ്‌നേഷ് ശിവന്റെ കൈ പിടിച്ച് നയന്‍താര വീണ്ടും കേരളത്തിലെത്തി. ഇന്നലെ ഉച്ച തിരിഞ്ഞാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും എത്തിയത്.വിവാഹശേഷം കേരളത്തിലേക്കുള്ള ആദ്യവരവ് അമ്മയെയും അച്ഛനെയും കണ്ട് അനുഗ്രഹം വാങ്ങാനാണെന്നാണ് സൂചന. കൂടാതെ ജന്മനാടായ തിരുവല്ലയില്‍ അച്ഛന്റെയും അമ്മയുടെയും അടുത്ത ബന്ധുക്കളെ അടുത്ത ദിവസം കാണാന്‍ ഒരുങ്ങുന്നുണ്ട്. സ്‌കൂള്‍ പഠനകാലത്തെ കൂട്ടുകാരെ കാണാനും താരം എത്തുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

നയന്‍താരയുടെ പിതാവിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമ്മയ്ക്കും സാധിച്ചിരുന്നില്ല. അഞ്ചുദിവസം കേരളത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെ ഉച്ചയോടെയാണ് നയന്‍താരയും വിഘ്നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 

കറുപ്പ് വേഷത്തിലായിരുന്നു വിഘ്നേഷ് ശിവന്‍. നയന്‍താര ഓറഞ്ച് നിറം ചുരിദാറിലും .കൊച്ചിയില്‍ അടുത്തദിവസം ഇരുവരും മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഘ് നേഷ് ശിവനും വിവാഹിതരായത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.മലയാളത്തില്‍നിന്ന് ദിലീപ് മാത്രമാണ് സംബന്ധിച്ചത്. വിവിവാഹശേഷം ഇരുവരും തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു.

nayanthara and vignesh in kochi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES