നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ജനുവരി ഒന്നിനാണ് കലാഭവന്‍ മണിയുടെ ജന്മദിനം. ജന്മദിനത്തില് നാദിര്‍ഷ പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുതെന്ന അഭ്യര്‍ത്ഥനയാണ് നാദിര്‍ഷ നടത്തിയത്.
കുറിപ്പ് ഇങ്ങനെ:
ജനുവരി ഒന്ന്. കലാഭവന്‍ മണിയുടെ ജന്മദിനം .
കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാം .അതിനാല്‍ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു
ഈ പേരും പറഞ്ഞ് പിരിക്കുന്നവന്‍മാര്‍ ആരൊക്കെയെന്ന് കമന്റ് Box ചെക്ക് ചെയ്താല്‍ മനസ്സിലാകും.
നിരവധി പേരാണ് താരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. നാദിര്‍ഷ പറഞ്ഞത് ശരിയാണെന്നാണ് പലരും കമന്റിലൂടെ കുറിക്കുന്നത്. സത്യം ആണ് ഇത് ഒരുപാട് സ്ഥലങ്ങളില്‍ ഇങ്ങനെ സംഭവം ഉണ്ട്. പാവം മണിച്ചേട്ടന്റെ പേരില്‍ പല രീതിയില്‍ ഇങ്ങനെ പണം പിരിവുകള്‍ നടക്കുന്നു. ഇതൊക്കെ അറിഞ്ഞാലും എല്ലാരും കണ്ടില്ല എന്ന് നടിക്കുന്നു ഒരാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചു.