Latest News

കനി കുസൃതിയും  അനാര്‍ക്കലി മരയ്ക്കാരും, മീരാ വാസുദേവ്, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്തും പ്രധാനവേഷത്തില്‍;കിര്‍ക്കന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
 കനി കുസൃതിയും  അനാര്‍ക്കലി മരയ്ക്കാരും, മീരാ വാസുദേവ്, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്തും പ്രധാനവേഷത്തില്‍;കിര്‍ക്കന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ലിംകുമാര്‍ , ജോണി ആന്റണി , കനി കുസൃതി , വിജയരാഘവന്‍ , അനാര്‍ക്കലി മരിക്കാര്‍ , മീരാ വാസുദേവ് , മഖ്ബൂല്‍ സല്‍മാന്‍ , അപ്പാനി ശരത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കിര്‍ക്കന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നാടക മേഖലയില്‍ നിന്നും മറ്റുമുള്ള ഇരുപത്തഞ്ചോളം പുതു മുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. 

2005 കാലഘട്ടത്തില്‍ കോട്ടയത്തിനടുത്തുള്ള ഗ്രാമത്തില്‍ നടക്കുന്ന ഒരു പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കല്‍ പോലീസ് നടത്തുന്ന അന്വേഷണവും ആണ്, നടന്ന സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയ കഥയില്‍.അന്വേഷണ ഉദ്യോഗസ്ഥരുടെ കൂടെ പ്രേക്ഷകരെയും കുറ്റം തെളിയിക്കുന്നതില്‍ പങ്കാളികളാക്കുന്ന മേക്കിങ്. സസ്പെന്‍സുകളിലൂടെ, പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളോടെ പര്യവസാനിക്കുന്ന അന്വേഷണാത്മക ത്രില്ലര്‍. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയും കടന്നു പോകുന്ന  'കിര്‍ക്കന്‍'  സമൂഹത്തില്‍, കാലങ്ങള്‍ കടന്നുപോയിട്ടും മാറാതെ നില്‍ക്കുന്ന ഒരു സാമൂഹ്യ വിപത്തിനെയും തുറന്നുകാണിക്കുന്നു.

മികച്ച നിര്‍മ്മാതാവിനുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ' മാത്യു മാമ്പ്ര' യുടെ  മാമ്പ്ര സിനിമാസാണ്  കിര്‍ക്കനും നിര്‍മ്മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടൈമെന്‍സിന്റെ  അജിത് നായര്‍ , ബിന്ദിയ അജീഷ് , രമ്യ ജോഷ് എന്നിവര്‍ ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കളാണ്. മേജര്‍ രവി ഉള്‍പ്പടെ ഒട്ടേറെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ജോഷാണ് കിര്‍ക്കന്റെ  കഥ , തിരക്കഥ , സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.  പൂതന്‍ , തുമ്പി എന്നീ കലാസൃഷ്ട്ടികളിലൂടെ  ഇതിനകം തന്നെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ്  ജോഷ്. ഗൗതം ലെനിന്‍ രാജേന്ദ്രന്‍ കിര്‍ക്കന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. 

 മണികണ്ഠന്‍ അയ്യപ്പയാണ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല  സംഗീതവും ചെയ്തിരിക്കുന്നത്. എഡിറ്റര്‍ : രോഹിത് വി എസ്. പ്രോജക്ട് ഡിസൈനര്‍ : ഉല്ലാസ് ചെമ്പന്‍ .ഗാനരചന : ജ്യോതിഷ് കാശി , ആര്‍ ജെ അജീഷ് സാരംഗി , സാഗര്‍ ഭാരതീയം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : അമല്‍ വ്യാസ് . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡി മുരളി. ഫിനാന്‍സ് കണ്‍ട്രോളര്‍ : ഡില്ലി ഗോപന്‍. മേക്കപ്പ് : സുനില്‍ നാട്ടക്കല്‍. ആര്‍ട്ട് ഡയറക്ടര്‍: സന്തോഷ് വെഞ്ഞാറമ്മൂട് . വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ . കൊറിയോഗ്രാഫര്‍ : രമേഷ് റാം . സംഘട്ടനം : മാഫിയ ശശി . കളറിസ്റ്റ് : ഷിനോയ് പി ദാസ് . റെക്കോര്‍ഡിങ് : ബിനൂപ് എസ് ദേവന്‍ . സൗണ്ട് മിക്‌സിങ് : ഡാന്‍ ജോസ് . പി ആര്‍ ഓ : പി ശിവപ്രസാദ് . സ്റ്റില്‍സ് : ജയപ്രകാശ് അത്തലൂര്‍. ഡിസൈന്‍ : കൃഷ്ണ പ്രസാദ്. 

അരങ്ങിലും അണിയറയിലും ഒട്ടേറെ പ്രഗത്ഭര്‍ പ്രവര്‍ത്തിച്ച ' കിര്‍ക്കന്‍' എന്ന ചലച്ചിത്രം , സിനിമാ പ്രേമികള്‍ക്ക് ഒരു പുത്തന്‍ അനുഭവം തന്നെയായിരിക്കും .

Read more topics: # കിര്‍ക്കന്
movies kirkkan poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES