മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹന്‍ലാല്‍ ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം നടന് വീട്ടില്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് നടന്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ മോഹന്‍ ലാലിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. '64 വയസുള്ള മോഹന്‍ലാലിനെ പരിശോധിച്ചു. അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസ തടസ്സവും, പേശീവേദനയും ഉണ്ട്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. അതിനാല്‍ 5 ദിവസം പൂര്‍ണ വിശ്രമവും തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്നും നിര്‍ദ്ദേശിക്കുന്നു,' മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
തിരക്കുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ സുഖം പ്രാപിച്ച് വരുന്നതായി അമൃതയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ നിര്‍മ്മാണ തിരക്കുകളിലായിരുന്നു മോഹന്‍ലാല്‍. ആദ്യം സെപ്തംബര്‍ 12ന് സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചത്. എന്നാല്‍ മറ്റുചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ റിലീസ് മാറ്റുകയായിരുന്നു. ഒക്ടോബര്‍ 3നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
'തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ബറോസ് എത്തുന്നു, 2024 ഒക്ടോബര്‍ 3ന്. തീയതി കലണ്ടറുകളില്‍ അടയാളപ്പെടുത്തുക' എന്ന് അടിക്കുറിപ്പോടെയാണ് താരം ഫേസ്ബുക്കില്‍ വിവരം പങ്കുവച്ചിരിക്കുന്നു.
എമ്പുരാന്‍ ഷൂട്ടിങ് കഴിഞ്ഞ് എത്തിയതായിരുന്നു മോഹന്‍ലാല്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി അദ്ദേഹം മുംബൈയിലേക്ക് യാത്ര ചെയ്തിരുന്നു. ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒപ്പം നടക്കുന്നുണ്ട്. എമ്പുരാന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ് പറയുന്നത് പ്രകാരം 2024 മാര്‍ച്ച് 28 നായിരിക്കും. എമ്പുരാന്‍ ആദ്യ ഭാഗമായ ലൂസിഫറും റിലീസ് ചെയ്തത് മാര്‍ച്ച് 28 തന്നെയായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെയാണ് എമ്പുരാന്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.