കസവ് സാരിയുടുത്ത് നെറ്റിയില്‍ കുറിയണിയിച്ച് ചെറുപുഞ്ചിരി യോടെ മകനൊപ്പം ശാന്തകുമാരി; മേജര്‍ രവിയടക്കം അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിയിലെ വീട്ടില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഓടിയെത്തി മോഹന്‍ലാലും കുടുംബവും; പിറന്നാള്‍ ആഘോഷത്തിന് പാട്ടുപാടാനെത്തി കൊച്ച് മിടുക്കന്‍ ആവിര്‍ഭവും

Malayalilife
കസവ് സാരിയുടുത്ത് നെറ്റിയില്‍ കുറിയണിയിച്ച് ചെറുപുഞ്ചിരി യോടെ മകനൊപ്പം ശാന്തകുമാരി; മേജര്‍ രവിയടക്കം അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിയിലെ വീട്ടില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഓടിയെത്തി മോഹന്‍ലാലും കുടുംബവും; പിറന്നാള്‍ ആഘോഷത്തിന് പാട്ടുപാടാനെത്തി കൊച്ച് മിടുക്കന്‍ ആവിര്‍ഭവും

കൊച്ചി എളമക്കരയിലെ വീട്ടില്‍ മോഹന്‍ലാലിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആഘോഷം. ഇന്നലെ വീട്ടില്‍ വളരെ സ്വകാര്യമായി നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്. വര്‍ഷങ്ങളായി രോഗബാധിതയായി കഴിയുന്ന അമ്മയുടെ ചിത്രങ്ങളും ഏറെ നാളുകള്‍ക്ക് ശേഷമാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസുഖ ബാധിതയായി കിടപ്പിലാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി.അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ലാലും ഭാര്യ സുചിത്രയും പ്രണവും  എത്തിയിരുന്നു, മേജര്‍ രവി അടക്കമുള്ള മോഹന്‍ലാലിന്റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ നിന്നുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കസവ് പുടവ ചുറ്റി ചുവന്ന പൊട്ടും ചന്ദനക്കുറിയുമെല്ലാമണിഞ്ഞ് മകനൊപ്പം പുഞ്ചിരി തൂകി ഇരിക്കുന്ന ശാന്തകുമാരിയമ്മയെയാണ് ചിത്രങ്ങളിലുള്ളത്. അമ്മക്ക് പിറന്നാള്‍ സമ്മാനമായി സോണി ടിവിയുടെ സംഗീത മത്സര വിജയിയായ കൊച്ചുകലാകാരന്‍ ആവിര്‍ഭവിന്റെ പാട്ടും ഇടക്കവാദ്യവും ഒരുക്കിയിരുന്നു.

അസുഖവും വാര്‍ധക്യവും നല്‍കിയ അവശതകള്‍ അമ്മയെ അലട്ടുന്നതിനെ കുറിച്ച് പലപ്പോഴായി മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറ് വയസിനടുത്ത് പ്രായമുണ്ടെങ്കിലും മകനടുത്തുള്ളതിന്റെ സന്തോഷം ആ അമ്മയുടെ ചിരിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് പ്രിയ നടന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്.

സ്‌ട്രോക്ക് വന്നതിനുശേഷം കൊച്ചിയിലാണ് ശാന്തകുമാരി താമസിക്കുന്നത്. മോഹന്‍ലാല്‍ കുടുംബസമേതം ചെന്നൈയിലാണ് താമസം. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം അമ്മയെ കാണാന്‍ എത്താറുണ്ട്. തന്റെ അമ്മയുടെ പ്രായത്തിലുള്ള അമ്മമാര്‍ ആരോഗ്യത്തോടെ നടന്ന് പോകുന്നത് കാണുമ്പോള്‍ അമ്മയുടെ അവശതയെ കുറിച്ചാണ് താന്‍ ഓര്‍ക്കാറുള്ളതെന്ന് മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

അമ്മ മാത്രമാണ് മോഹന്‍ലാലിനുള്ളത്. അച്ഛനേയും ചേട്ടനേയും മോഹന്‍ലാലിന് നേരത്തെ നഷ്ടപ്പെട്ടതിനാല്‍ അമ്മയോട് അതിയായ സ്നേഹമാണ് താരത്തിന്. അമ്മയെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറയും. എത്രയൊക്കെ തിരക്കുകള്‍ വന്നാലും അമ്മയ്ക്കൊപ്പം ചിലവഴിക്കാന്‍ ലാല്‍ സമയം കണ്ടെത്താറുണ്ട്. 

2007 ലാണ് മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായര്‍ മരിക്കുന്നത്. മോഹന്‍ലാലിന്റെ ജേഷ്ഠ സഹോദരന്‍ പ്യാരിലാലും 2000ല്‍ മരണപ്പെട്ടിരുന്നു. 

 

mohanlal mother birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES