Latest News

യൂറോപ്യന്‍ യാത്ര കഴിഞ്ഞെത്തിയ മകനൊപ്പം പാചകപരീക്ഷണവുമായി അച്ഛന്‍; അച്ഛന്റെ സ്‌പെഷ്യല്‍ ഡിഷ് ആസ്വദിച്ച് മകനും; മോഹന്‍ലാലും പ്രണവും ഒന്നിച്ചെത്തിയ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

Malayalilife
യൂറോപ്യന്‍ യാത്ര കഴിഞ്ഞെത്തിയ മകനൊപ്പം പാചകപരീക്ഷണവുമായി അച്ഛന്‍; അച്ഛന്റെ സ്‌പെഷ്യല്‍ ഡിഷ് ആസ്വദിച്ച് മകനും; മോഹന്‍ലാലും പ്രണവും ഒന്നിച്ചെത്തിയ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

തന്റെ യാത്രകള്‍ക്ക് ഇടവേള കൊടുത്ത് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളിടെ പ്രിയതാരം പ്രണവ് മോഹന്‍ലാല്‍. അച്ഛന്‍ മോഹന്‍ലാലിനൊപ്പം പാചക പരീക്ഷണത്തില്‍ പ്രണവും ഒപ്പം കൂടുന്ന ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. ഒന്ന് പാചകം ചെയ്യുന്നതും അടുത്തത് ഭക്ഷണം കഴിക്കാനിരിക്കുന്ന ചിത്രവും.

അച്ഛനും മോനും ഒന്നിച്ചെത്തുന്ന സന്ദര്‍ഭങ്ങളും വേദികളും ചിത്രങ്ങളും എല്ലാം വളരെ കുറവായതിനാല്‍ ആരാധകരും ഇരട്ടി സന്തോഷത്തിലാണ്്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും പ്രൊഫൈലില്ലെന്നു തന്നെ പറയാം. അതിനിടെയാണ് പ്രണവിനു വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. പാകം ചെയ്യുക മാത്രമല്ല അപ്പനും മോനും ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിക്കുന്നുണ്ട്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന പ്രണവ് യുറോപ്പ് ട്രിപ്പിലായിരുന്നു. കഴിഞ്ഞ ദിവസം തന്റെ പ്രൊഫൈലിലൂടെ പ്രണവ് പങ്കുവച്ച റീല്‍ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് പ്രണവ് വീട്ടിലേക്ക് തിരിച്ചെത്തിയത്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ഹൃദയ'ത്തിനു ശേഷം പ്രണവ് മറ്റു ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിത്തു ജോസഫിന്റെ 'റാം' ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. തൃഷ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായിട്ടുണ്ട്. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mollywood King (@mollywoodking)

mohanlal and pranav cooking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക