Latest News

ലൊക്കേഷനില്‍ ജോര്‍ജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും പണി കണ്ടോ? ഒളിഞ്ഞു നോക്കിയ ജീത്തുജോസഫിന് മുന്നറിയിപ്പ് നല്‍കി ആരാധകര്‍

Malayalilife
ലൊക്കേഷനില്‍ ജോര്‍ജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും പണി കണ്ടോ? ഒളിഞ്ഞു നോക്കിയ ജീത്തുജോസഫിന് മുന്നറിയിപ്പ് നല്‍കി ആരാധകര്‍

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കയാണ്. ഏറെ പ്രതീക്ഷയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ്. ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമയ്ക്കു വേണ്ടി ചിത്രം നിര്‍മ്മിക്കുന്നത്. 'ദൃശ്യം' 2013 ഡിസംബറിലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു. ബോക്സ് ഓഫീസില്‍ നിന്നും 50 കോടിയോളം രൂപ കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

' ദൃശ്യം 2' ചിത്രീകരണം കഴിഞ്ഞ 21 ന് ആരംഭിച്ചിരുന്നു.സിനിയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായെങ്കില്‍ ഇപ്പോള്‍ ലൊക്കേഷനിലെ താരങ്ങളുടെ ഒഴിവ് സമയത്തെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ലഞ്ച് ബ്രേക്ക് ആറ്റ് ജോര്‍ജ്ജ് കുട്ടീസ് ഹൗസ് എന്ന അടിക്കുറിപ്പോടെയാണ് ജീത്തു ചിത്രം പങ്കുവച്ചത്. മോഹന്‍ലാലിനും ജീത്തുവിനുമൊപ്പം മീനയും അന്‍സിബയും എസ്തറുമാണ് ചിത്രങ്ങളിലുള്ളത്. നാലു പേരും ചേര്‍ന്ന് ലൂഡോ കളിക്കുന്ന ചിത്രമാണ് ജീത്തു പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പോലീസുകാരെ എല്ലാവരെയും തീര്‍ക്കാനുള്ള ഫാമിലി പ്ലാനിങ്ങ് എന്നും ഒളിഞ്ഞു നോട്ടത്തിനാണ് ഒരു പയ്യനെ കുടുംബം കൊന്നതെന്ന് ഓര്‍മ്മ വേണം ജീത്തുസാറേ. അവരെ നോക്കിനില്‍ക്കല്ലേ തുടങ്ങിയ കമന്റുകളുമെത്തുന്നുണ്ട്. നേരത്തെ ജോര്‍ജ്ജുകുട്ടിയുടെ കുടുംബചിത്രങ്ങളും പുറത്ത് വന്നിരുന്നു. എസ്തര്‍ കുറച്ചുകൂടി മുതിര്‍ന്നു എന്നതൊഴിച്ചാല്‍ മറ്റാര്‍ക്കും ഒന്നാം ഭാഗത്തില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. ജോര്‍ജ്ജുകുട്ടിയായ മോഹന്‍ലാല്‍ താടി വളര്‍ത്തിയതും രണ്ടാം ഭാഗത്തെ ചിത്രങ്ങളില്‍ ശ്രദ്ധനേടുന്നുണ്ട്.

സെപ്റ്റംബര്‍ 25 വെള്ളിയാഴ്ചയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയത്. സിനിമയുടെ ഷൂട്ടിംഗിന് മുന്നോടിയായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പാക്കിയിരുന്നു. ഇതില്‍ എല്ലാവരുടേയും ഫലം നെഗറ്റീവായതോടെയാണ് ചിത്രീകരണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. 'ദൃശ്യം 2' പ്രഖ്യാപനവേള മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊച്ചിയില്‍ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങള്‍ ചിത്രീകരിച്ച ശേഷമാണ് ഇപ്പോള്‍ ലൊക്കേഷന്‍ തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്തത്. ഷൂട്ടിംഗ് തീരുന്നതു വരെ മുഴുവന്‍ അംഗങ്ങളെയും ഒരു ഹോട്ടലില്‍ താമസിപ്പിക്കുമെന്ന് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ജീത്തു ജോസഫും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

mohanlal and meena playing Ludo in drishyam location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES