ദുബായിലെ ഒത്തുകൂടി മലയാളത്തിന്റെ രണ്ടു മഹാനടന്മാര്‍; മോഹന്‍ലാല്‍ മമ്മൂക്ക കുടുംബങ്ങള്‍ ഒരുമിച്ച ചിത്രം വൈറല്‍

Malayalilife
ദുബായിലെ ഒത്തുകൂടി മലയാളത്തിന്റെ രണ്ടു മഹാനടന്മാര്‍; മോഹന്‍ലാല്‍ മമ്മൂക്ക കുടുംബങ്ങള്‍ ഒരുമിച്ച ചിത്രം വൈറല്‍

മ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒത്തുകൂടലിന് വേദിയായി ദുബായ് നഗരം. ദുബായിലെ ഒരു ഫ്ളാറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവര്‍ക്കൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുള്‍ഫിക്കറും മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും ഇരുവരുടെയും ഓഡിറ്റര്‍ സനില്‍ കുമാറും ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മോഹന്‍ലാല്‍ എംബുരാനില്‍ അഭിനയിക്കുന്നതിനായി യു.എസ്സിലേക്കു പോകുന്ന വഴിക്കാണ് ദുബായില്‍ എത്തിയത്. മമ്മൂട്ടിയാകട്ടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനും 'ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ലെന്‍സ് മാന്‍ ഷൗക്കത്തിന്റെ മകന്റെ വിവാഹമാണത്.

മോഹന്‍ലാല്‍ ദുബായിലാണ് മലൈക്കോട്ട വാലിബന്‍ പ്രേക്ഷകര്‍ക്കൊപ്പം കാണുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ  അഹമ്മദ്ഗുല്‍ഷനൊപ്പമാണ് മോഹന്‍ലാല്‍ ചിത്രം കാണുന്നത്.കൊച്ചിയില്‍ മടങ്ങിയെത്തിയാലുടന്‍ താന്‍ മലൈക്കോട്ട വാലിബന്‍ കാണുന്നതാണന്ന് മമ്മൂട്ടി പറഞ്ഞു. യു. എസ്സിലേക്കു പോകുന്നതിനു മുന്നോടിയായി മോഹന്‍ലാലിന്ഏതാനും ദിവസത്തെ പ്രോഗാമുകള്‍ ദുബായില്‍ അറ്റന്‍ഡ് ചെയ്യാനുണ്ട്.

ഇരുപത്തിയൊമ്പതിന് മമ്മൂട്ടി കൊച്ചിയിലേക്കു മടങ്ങും.
 

mohanlal and mammooty meeting in dubai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES