Latest News

നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കുവാന്‍ ഞാന്‍ എന്റെ മകനെ വളര്‍ത്തുകയാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മേഘ്‌ന രാജിന്റെ വാക്കുകള്‍

Malayalilife
നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കുവാന്‍ ഞാന്‍ എന്റെ മകനെ വളര്‍ത്തുകയാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മേഘ്‌ന രാജിന്റെ വാക്കുകള്‍

 


ചിരു-മേഘ്‌ന ജോഡികള്‍ എന്നും സിനിമാ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ചിരുവിനെ നഷ്‌പ്പെട്ട വേദനയിലും തന്റെ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുകയാണ് മേഘ്‌ന. ഗര്‍ഭിണിയായിരിക്കുമ്പോഴാണ് മേഘ്‌നനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.  ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് ഹൃദയാഘാതം ചിരഞ്ജീവിയുടെ ജീവിതത്തില്‍ വില്ലനാവുന്നത്. 

ഒക്ടോബര്‍ മാസത്തില്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചു. മകനിലൂടെ ഭര്‍ത്താവിന്റെ പുനര്‍ജന്മം തന്നെയാണെന്ന് വിശ്വസിക്കാനാണ് മേഘ്ന ഇഷ്ടപ്പെടുന്നതും. അവനെ അച്ഛനെ പോലെ വളര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേഘ്ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ അവിടം കൊണ്ടും അവസാനിക്കുന്നില്ല. ഏറ്റവുമൊടുവില്‍ മേഘ്നയ്ക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവ് ആയെന്നുള്ള വാര്‍ത്തയാണ് വന്നത്. തനിക്കും മകനും യാതൊരു കുഴപ്പവുമില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്ന കാര്യവും നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. 

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ മേഘ്ന പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഡിസംബറില്‍ എടുത്ത ചിത്രമായിരുന്നു നടി ആദ്യം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. പിന്നാലെ മകനെ കുറിച്ച് ആരാധകര്‍ക്ക് ഒരു ഉറപ്പ് നല്‍കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി. 'നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കുവാന്‍ ഞാന്‍ എന്റെ മകനെ വളര്‍ത്തുകയാണ്' ഞാന്‍ അതില്‍ ഉറപ്പ് തരുന്നു എന്നാണ് നടി കുറിച്ചിരിക്കുന്നത്. ചിരുവിനെ പോലെ തന്നെ നല്ലൊരു വ്യക്തിയായി മകനും വളരുമെന്നാണ് പോസ്റ്റ് കണ്ട ആരാധകര്‍ പറയുന്നത്.
 

Read more topics: # meghna raj,# latest post on,# social media
meghna raj latest post on social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES