മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നായികയാണ് മീര ജാസ്മിൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് മീരാ ജാസ്മിന്. എന്നാൽ ഇപ്പോൾ പിരിവു താരം മോഹൻലാലിനെ കുറിച്ച് മീര ജാസ്മിൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നില്ക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെര്‍ഫോമന്‍സ് ചെയ്തുപോവും.ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു അനുഭവമായിരുന്നു. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലാലേട്ടന് എല്ലാ സിനിമകള്‍ ചെയ്യുമ്പോഴും ഇന്ഡ്രസ്റ്റാണ്. ഇത്രയും സിനിമകള്‍ ചെയ്ത ആളാണെന്ന് പുളിയെ കാണുമ്പോള്‍ തോന്നില്ല. അഭിനയം കണ്ടാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റാണ് ലാലേട്ടനുളളത്.
അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില് ഒരാളാണ്. നമ്മള് എപ്പോഴും ഹോളിവുഡ് ആക്ടേഴ്സിന്റെ പേരുകളാണ് പറയുക. എന്നാല്‍ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്. ടോപ് ഫൈവ് എന്നൊന്നും പറയാന്‍ പാടില്ല ശരിക്കും ഒരു ആക്ടറിനെ കഴിവിനെ പക്ഷേ അദ്ദേഹം അതിലുളള ആളാണ്.
എനിക്ക് എപ്പോഴും വിഷമമുണ്ടാക്കുന്ന കാര്യമാണ് ബോളിവുഡ് സിനിമകളെ ഭയങ്കര ഹൈപ്പ് കൊടുത്ത് പറയുന്നത്. ഞാന്‍ ശരിക്കും അവരെ ബഹുമാനിക്കുന്നുണ്ട്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാല്‍ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉളളൂ. അഭിമുഖത്തില്‍ മീരാ ജാസ്മിന് പറഞ്ഞു