നിരവധി ആരാധകർ സ്വന്തമായുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. സോഷ്യൽ മീഡിയകളിൽ മീനാക്ഷിയുടേതായി പ്രത്യക്ഷപ്പെടാറുള്ള ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ 23ാം പിറന്നാളാഘോഷിക്കുന്ന മീനാക്ഷിക്ക് ആശംസ അറിയിച്ച് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തിയിട്ടുണ്ട്. മീനാക്ഷിയെക്കുറിച്ച് വാചാലനായുള്ള ദിലീപിന്റെ അഭിമുഖങ്ങളും വീണ്ടും ശ്രദ്ധേയമാവുന്നുണ്ട്.
രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് മീനാക്ഷി. പഠിച്ച് നല്ലൊരു ഡോക്ടറായി കാണാൻ ആഗ്രഹമുണ്ട്. അച്ഛനെപ്പോലെ സിനിമയിൽ വരാനായിരുന്നില്ല പേരിനൊപ്പം ഡോക്ടർ ചേർക്കാനാണ് അവൾ ആഗ്രഹിച്ചതെന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞത്. ഇടയ്ക്ക് മീനാക്ഷി ടിക് ടോക് വീഡിയോയിലൂടെയായി അഭിനയത്തിലും കഴിവുണ്ടെന്നും തെളിയിച്ചിരുന്നു.
ആരാധകർ മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ആരാധകർ ഇതിനോടകം തന്നെ ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തു. ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്.