കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പശ്ചാത്തലമായി ഹ്യൂമറിന് പ്രാധാന്യം നല്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി അനൂപ് മേനോന്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപ്പുര എഴുതുന്നു.
തോട്ടിങ്ങല്‍ ഫിലിംസിന്റ ബാനറില്‍ ഷമീര്‍ തോട്ടിങ്ങല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പ്രകാശ് ഉള്ളേരി സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ബി കെ ഹരിനാരായണന്റേതാണ് ഗാനരചന.വിജയ ദശമി ദിനത്തില്‍ സിനിമയുടെ ഗാനത്തിന്റ കമ്പോസിംഗ് ആരംഭിച്ചു. സംഗീത സംവിധായകന്‍ പ്രകാശ് ഉള്ളേരി, ഗാന രചയിതാവ് ബി കെ ഹരിനാരായണന്‍, സംവിധായകന്‍ മനോജ് പാലോടന്‍, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, നിര്‍മ്മാതാവ് ഷമീര്‍ തോട്ടിങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു..
ജനുവരി മൂന്നിന് എറണാകുളത്തും വാഗമണ്ണിലുമായി ചിത്രീകരണം ആരംഭിക്കും.
പി ആര്‍ ഒ-എ എസ് ദിനേശ്.