ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്ന് വരെ ആരും ഉണ്ടായിട്ടില്ല;മഞ്ജു പിള്ളയുടെ പ്രസ്താവന ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

Malayalilife
ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്ന് വരെ ആരും ഉണ്ടായിട്ടില്ല;മഞ്ജു പിള്ളയുടെ പ്രസ്താവന ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

ലയാള സിനിമാ ലോകത്ത് മികച്ച നടിയാരാണ് എന്നുള്ള ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശോഭന, ഉര്‍വശി, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഈ മൂന്ന് നടിമാരെ വെച്ചാണ് പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറ്. മൂന്ന് നടിമാരും മികച്ച പ്രകടനം സിനിമകളില്‍ കാഴ്ച വെച്ചവരാണ്. ഒന്നിനൊന്ന് മികച്ച കലാപ്രതിഭകളാണ് മൂവരും എന്നതില്‍ തര്‍ക്കമില്ല.

എന്നാലിപ്പോള്‍ നടി മഞ്ജു പിള്ള ഇത് സംബന്ധിച്ച് നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ആരെയൊക്കെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാലും യഥാര്‍ഥ സ്റ്റാര്‍ ഉര്‍വശിയാണെന്ന് പറഞ്ഞിരിക്കുകയാണ് നടി മഞ്ജു വാര്യര്‍ ഇപ്പോള്‍. ടൈപ് കാസ്റ്റ് ചെയ്യപ്പെടാതെ പോയ താരമാണ് ഉര്‍വശി എന്നാണ് മഞ്ജു പിള്ള പറയുന്നത്.

ഉര്‍വശിയെ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'മിഥുനം' ആണ്. ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല. എത്രയൊക്കെ പറഞ്ഞാലും തന്റെ മനസിലേ ലേഡി സൂപ്പര്‍ സ്റ്റാര്‍ അന്നും ഇന്നും ഉര്‍വശി ആണ്.

അവര്‍ എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ടൈപ് കാസ്റ്റ് ആയില്ല. അതു കൊണ്ടാണ് അവര്‍ തല ഉയര്‍ത്തി നിന്ന് പറഞ്ഞത് 'ഞാന്‍ ഒരു നായകന്റെയും നായിക അല്ല ഡയരക്ടരുടെ ആര്‍ട്ടിസ്റ്റ് ആണ്' എന്ന്. അവര്‍ക്ക് അത്ര കോണ്‍ഫിഡന്‍സ് ആണ് എന്നാണ് മഞ്ജു പിള്ള അഭിമുഖത്തില്‍ പറയുന്നു.

ഇതോടെ മഞ്ജു വാര്യരെ പരോക്ഷമായി വിമര്‍ശിച്ചതാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. മലയാളത്തില്‍ ഇപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് മഞ്ജുവിനെ മാത്രമാണ്. അവരെ അല്ലേ മഞ്ജു പിള്ള ഉദ്ദേശിച്ചത് എന്ന കമന്റുകളാണ് നടിക്ക് നേരെ ഉയരുന്നത്.

ലേഡി സൂപ്പര്‍ സ്റ്റാറും മികച്ച നടിയും എന്നത് വ്യത്യസ്തമാണ്. ഫാന്‍ ബേസ് ഉള്ളവരും തിയറ്ററില്‍ ആളെ എത്തിക്കാന്‍ കഴിയുന്നവരെയുമാണ് സൂപ്പര്‍ താരം എന്ന് വിളിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉര്‍വശിയെ പുകഴ്ത്താന്‍ മറ്റൊരു നടിയെ ഇകഴ്ത്തേണ്ട കാര്യമുണ്ടോ എന്നും ചോദ്യവും ഉയരുന്നുണ്ട്.

manju pillai SAYS ABOUT urvashi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES