Latest News

മണിരത്‌നത്തിന്റെ 'നായകനായി' കമല്‍ഹാസന്‍ എത്തുന്നത് മൂന്നര പതിറ്റാണ്ടിന് ശേഷം; ഇന്ത്യന്‍ സിനിമയിലെ ക്‌ളാസിക്ക് കൂട്ടുകെട്ട് ഒരുമിക്കുന്നത് കമല്‍ ഹാസന്റെ 234-ാം ചിത്രത്തിനായി

Malayalilife
 മണിരത്‌നത്തിന്റെ 'നായകനായി' കമല്‍ഹാസന്‍ എത്തുന്നത് മൂന്നര പതിറ്റാണ്ടിന് ശേഷം; ഇന്ത്യന്‍ സിനിമയിലെ ക്‌ളാസിക്ക് കൂട്ടുകെട്ട് ഒരുമിക്കുന്നത് കമല്‍ ഹാസന്റെ 234-ാം ചിത്രത്തിനായി

35 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഉലക നായകന്‍ കമല്‍ ഹാസനും സൂപ്പര്‍ സംവിധായകന്‍ മണിരത്‌നവും ഒന്നിക്കുന്നു. 1987-ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'നായകന്‍' ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.കമല്‍ഹാസന്റെ പിറന്നാള്‍ദിനത്തിന് തലേന്നാണ് പുതിയ സിനിമാപ്രഖ്യാപനവുമായി ഇരുവരും എത്തിയിരിക്കുന്നത്. മണിരത്നം തന്നെയാണ് ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നത്. 

മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ്, കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് എന്നീ ബാനറുകളില്‍ മണിരത്നം, കമല്‍ഹാസന്‍, ആര്‍, മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ഇതാദ്യമായാണ് കമല്‍ഹാസന്‍ മണിരത്നം ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. 2024 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. കമല്‍ഹാസന്റെ കരിയറിലെ 234-ാമത്തെ ചിത്രമാണിത

ചോള രാജവംശത്തിന്റെ കഥാപശ്ചാത്തലത്തില്‍ ഒരുങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നാം ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷമാണ് മണിരത്‌നം കമല്‍ ഹാസന്റെ സിനിമാ ജീവിതത്തിലെ 234-ാം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 

maniratnam will direct kamal haasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക