മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്'. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മണിച്ചിത്രത്താഴ് തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലും റിമേക്ക് ചെയ്യപ്പെട്ടിരുന്നു.
മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രം സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന് ആണ് ഈ നിര്‍മ്മിച്ചത്. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. ഒടിടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്.
പുതിയ അപ്ഡേറ്റുകള് അനുസരിച്ച് ചിത്രം 2024 ജൂലൈ 12-നോ ഓഗസ്റ്റ് 17-നോ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ടീം റീമാസ്റ്ററിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മണിച്ചിത്രത്താഴ് റീ-റിലീസ് തീയതി പ്രഖ്യാപിക്കൂ എന്നാണ് വിവരം. 2024 ജൂലൈ 17 ന് വീണ്ടും റിലീസ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ഒഫീഷ്യല്‍ ട്രെയിലര്‍ സഹിതം ചിത്രത്തിന്റെ റീ റിലീസ് തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് വിവരം.