കൊച്ചി;മലയാളത്തിന്റെ മഹാ നടന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മുപ്പത്തിനായിരം രക്തദാനം ലോകമെമ്പാടുമായി നടത്തുന്ന ഉദ്യമത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ രക്തദാനത്തിനായി ഇന്ന് പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍. നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകള്‍ രാവിലെ മുതല്‍ അവിടെ രക്ത ദാനം നടത്തിവരുന്നുണ്ട്.
ചലച്ചിത്ര താരം ശബരീഷ് അങ്കമാലി എം എല്‍ എ റോജി എം ജോണ്‍,അങ്കമാലി മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ രക്ത ദാനം നിര്‍വ്വഹിച്ചവരില്‍ പെടുന്നു. ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്ത് പറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് പാലാട്ടി,ബെന്നി ബെഹനാന്‍ എം പീ, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു പൂപ്പത്ത് തുടങ്ങി ജന പ്രതിനിധികളുടെ നീണ്ട നിര തന്നെ രക്ത ദാതാക്കള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു, അങ്കമാലി മര്‍ച്ചന്റ് അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍വേറെയും ഉണ്ടായിരുന്നു.
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മുപ്പത്തിനായിരം രക്തദാനം ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന ശ്രമത്തിലാണ്. സംഘടന ശക്തമായിനിലകൊള്ളുന്ന പതിനേഴ് രാജ്യങ്ങളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പെയിനിലൂടെ ലക്ഷ്യം കണ്ടെത്തുമെന്നു സംഘടനയുടെ ജനറല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായില്‍ പറഞ്ഞു. ഇന്നത്തെ ദിവസം മാത്രം പത്രണ്ടായിരം രക്തദാനം നടക്കുമെന്നാണ് പ്രതീക്ഷആഗസ്ത് 20 ന് ആസ്ട്രേലിയായില്‍ ആണ് ആദ്യ രക്തദാനം നടന്നത്. സംഘടനയുടെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് ആയിരുന്നു ആദ്യ ദാതാവ്.