ജീവിതത്തിലും സ്‌ക്രീനിലും എല്ലാംകിടിലന്‍ കൗണ്ടറുകള്‍ നല്‍കുന്ന ഒരാളാണ് മല്ലിക സുകുമാരന്‍. അഭിപ്രായങ്ങള്‍ മറയില്ലാതെ വ്യക്തമാക്കുന്ന നഅടുത്തിടെ ഒരു അഭിമുഖത്തില്‍ രസകരമായ ഒരു സംഭവം പങ്കു വയ്ക്കുകയുണ്ടായി. ഒരു ട്രെയിന്‍ യാത്രക്കിടെ ചോദ്യവുമായി എത്തിയ സഹയാത്രികന് നല്‍കിയ മറുപടിയെ കുറിച്ചായിരുന്നു അത്.
ഒരു ട്രെയിന്‍ യാത്രയ്ക്കിടെ മല്ലിക സുകുമാരന്റെ അടുത്ത സീറ്റുകളിലായി ഒരു കുടുംബവും യാത്രക്കാരായി ഉണ്ടായിരുന്നു. തന്നെ കണ്ട് അവരുടെ മകള്‍ മല്ലിക സുകുമാരന്‍ എന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ ഗൃഹനാഥന്‍ അടുത്ത് വന്നിട്ട് ''എവിടെയോ കണ്ടിട്ടുണ്ടല്ലോ? നല്ല പരിചയം എന്ന് പറഞ്ഞു. കണ്ടിട്ടുണ്ടാവാന്‍ വഴിയുണ്ടാവില്ല എന്നായി ഞാന്‍. എവിടെ വര്‍ക്ക് ചെയ്യുന്നു എന്നായി അടുത്ത ചോദ്യം.''
''തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ജോലി ചെയ്യുന്നു, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ എന്നായിരുന്നു എന്റെ മറുപടി,'' മല്ലിക പറയുന്നു. ആ ഉത്തരം കേട്ട് പുള്ളി ഒന്ന് വല്ലാതായി. 'എവിടെയോ കണ്ട് നല്ല പരിചയം, നിങ്ങളുടെ ആരെങ്കിലും സിനിമയിലുണ്ടോ' എന്നായി കക്ഷി. ഓ.. ആരുമില്ല സാറേ...എന്ന് ഞാന്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ കക്ഷിയുടെ വൈഫിനു മനസ്സിലായി, ഞാനയാള്‍ക്ക് ഇട്ട് കുത്തുകയാണെന്ന്. ഞങ്ങള്‍ക്കറിയാം മല്ലിക ചേച്ചിയെ എന്നു പറഞ്ഞു.''
''കുറച്ചു കഴിഞ്ഞ് അയാള്‍ സോറിയൊക്കെ പറഞ്ഞു. സോറിയൊന്നും വേണ്ട, നമ്പര്‍ ഇട്ടതാണെന്ന് എനിക്കു മനസ്സിലായി, ഞാനും അതിനു അനുസരിച്ച് മറുപടി പറഞ്ഞെന്നെയുള്ളൂ'' എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മല്ലിക ഈ അനുഭവം പങ്കുവച്ചത്.