ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. ' മേം അടല്‍ ഹൂ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രെടയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഉത്കര്‍ഷ് നൈതാനി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് വാജ്പേയി ആയി വേഷമിടുന്നത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുക്കാരനുമായ ഉല്ലേഖ് എന്‍.പി.യുടെ 'ദ് അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്സ്' എന്ന പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി ജാദവ് ആണ്.
ചിത്രത്തില്‍ സോണിയ ഗാന്ധി ആയി വേഷമിടുന്നത് പൗല മഗ്ലിന്‍ ആണ്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങള്‍. വാജ്പേയിയുടെ ജീവിതം സിനിമയാകുമ്പോള്‍ രാഷ്ട്രീയവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുമെന്നാണ് പ്രേക്ഷകരും രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്.