Latest News

രജനീകാന്തിന്റെ അവസാന ചിത്രം ഒരുക്കുക ലോകേഷെന്ന് സൂചന; തലൈവര്‍ ലോകേഷിനെ വിളിച്ച് ആവശ്യം ഉന്നയിച്ചതായി മിഷ്‌കിന്‍; തലൈവര്‍ 171 അണിയറയില്‍ ഒരുങ്ങുമ്പോള്‍

Malayalilife
രജനീകാന്തിന്റെ അവസാന ചിത്രം ഒരുക്കുക ലോകേഷെന്ന് സൂചന; തലൈവര്‍ ലോകേഷിനെ വിളിച്ച് ആവശ്യം ഉന്നയിച്ചതായി മിഷ്‌കിന്‍; തലൈവര്‍ 171 അണിയറയില്‍ ഒരുങ്ങുമ്പോള്‍

രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് മിഷ്‌കിന്‍. സൂപ്പര്‍സ്റ്റാര്‍ തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അതൊരു അഭിമാന നിമിഷം ആയിരുന്നുവെന്നും മിഷ്‌കിന്‍ പറഞ്ഞു. ഈ അടുത്ത് നല്‍കിയ അഭിമുഖത്തിലാണ് മിഷ്‌കിന്‍ ഇക്കാര്യം പറഞ്ഞത്.

ലോകേഷിന്റ ലിയോയില്‍ മിഷ്‌കിന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജനികാന്തിന്റെ കരിയറിലെ 171ആം ചിത്രം ആയിരിക്കും. ലോകേഷ് രജനികാന്തുമൊത്ത് ഒരു ചിത്രം ചെയ്യുന്നുണ്ട്. ലോകേഷിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം രജനി തന്നെയാണ് അറിയിച്ചത്. അത് രജനിയുടെ അവസാന ചിത്രം ആയേക്കാന്‍ സാധ്യതയുണ്ടെന്നും അവസാന ചിത്രമാണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും മിഷ്‌കിന്‍ അറിയിച്ചു.

അതേസമയം, 'ജയ് ഭിം' എന്ന ചിത്രം സംവിധാനം ചെയ്ത ടി ജി ജ്ഞാനവേല്‍ ആണ് രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രതിനായകനായി വിക്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടനെ അറിയിക്കും.

രജനികാന്ത് തന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ജയിലറിന്റെ തിരക്കിലാണ്. രണ്ട് വര്‍ഷത്തിന് ശേഷം ഇറങ്ങുന്ന രജനിയുടെ ചിത്രത്തിന് പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വലിയ താരനിരയുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷെറോഫ്, സുനില്‍ ഷെട്ടി, തമന്ന, രമ്യാ കൃഷ്ണന്‍, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

lokesh kanagaraj to direct thalaiivar 171

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES