Latest News

സംവിധായകന്‍ ലോകേഷ് കനകരാജും യാഷും ഒന്നിക്കുമോ?റോക്കി ഭായിയ്‌ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങി സൂപ്പര്‍ഹിറ്റ് സംവിധായകന്‍  

Malayalilife
സംവിധായകന്‍ ലോകേഷ് കനകരാജും യാഷും ഒന്നിക്കുമോ?റോക്കി ഭായിയ്‌ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങി സൂപ്പര്‍ഹിറ്റ് സംവിധായകന്‍  

കൈതി, മാസ്റ്റേഴ്‌സ്, വിക്രം എന്നീ തമിഴ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തന്നെ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ആദ്യ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങള്‍ പിന്നീട് ലോകേഷ് സംവിധാനം ചെയ്ത വിക്രമിലും വെള്ളിത്തിരയിലെത്തി. ഇപ്പോള്‍ കെജിഎഫിലൂടെ തരംഗമായി മാറിയ കന്നട താരം റോക്കിംഗ് സ്റ്റാര്‍ യാഷിനൊപ്പം ലോകേഷ് കനകരാജ് സിനിമ ചെയ്യാനൊരുങ്ങുന്നതായാണ് പുതിയ റിപോര്‍ട്ട്. 2023 ല്‍ ചിത്രത്തിന്റെ ആദ്യഘട്ടം ആരംഭിക്കും.

ഹോളിവുഡ് സിനിമകളില്‍ കണ്ടു ശീലിച്ച ഒരേ യൂണിവേഴ്‌സിലെ കഥാപാത്രങ്ങള്‍ പല സിനിമകളിലൂടെ കണ്ടുമുട്ടുന്ന യൂണിവേഴ്‌സല്‍ സ്‌റ്റൈല്‍ തന്റെ സിനിമകളിലും ലോകേഷും സ്വീകരിച്ചിട്ടുണ്ട്. കെജിഎഫിലെ റോക്കി ഭായിയായി പ്രേക്ഷക മനസ് കീഴടക്കിയ യാഷ് സൗത്തിന്ത്യയില്‍ തരംഗമായ വിക്രത്തി ന്റെ സംവിധായകന്റെ യൂണിവേഴ്‌സിന്റെ ഭാഗമാകുമ്പോള്‍ മറ്റൊരു ദൃശ്യ വിസ്മയമാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. മാസ്റ്ററിനു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ലോകേഷ് കനകരാജ്.

തമിഴില്‍ നിന്നും കമലഹാസന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി എന്നിവരും മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലും കന്നടയില്‍ നിന്നും യാഷും ചേരുന്ന പ്രോജക്ടിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താരനിരയിലെത്തുന്ന ചിത്രമാകും സാധ്യമാകുന്നത്.

വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് വിജയുടെ 67 -ാം ചിത്രമാണ്. മാസ്റ്ററിനും വിക്രമിനും മ്യൂസിക് ഒരുക്കിയ അനിരുദ്ധാണ് വിജയ് ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. രത്‌നകുമാര്‍ തിരക്കഥ എഴുതുന്നു. മുംബൈ പശ്ചാത്തലമാകുന്ന ഗ്യാങ്സ്റ്റര്‍ മൂവിയെന്നാണ് ബിഗ് ബജറ്റ് ചിത്രത്തെക്കുറച്ച് പുറത്തു വരുന്നത്. ചിത്രത്തില്‍ 50 വയസുളള ഗ്യാങ്സ്റ്ററായാണ് വിജയുടെ കഥാപാത്രം എത്തുന്നത്. വിജയെ നേരിടാന്‍ ആറു വില്ലന്മാരെയാണ് ലോകേഷ് രംഗത്തിറക്കുന്നത്. 

lokesh kanagaraj going to join hands with yash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക