നടി ഗൗരി കിഷന്റേയും നടന് ഷെര്‍ഷ ഷെരീഫിന്റേയും ഒരു വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വീഡിയോയാണിത്. വീഡിയോയിലെ ഭാഗങ്ങള്‍ കട്ട് ചെയ്ത് ചില രംഗങ്ങള്‍ മാത്രമാണ് പ്രചരിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ഇരുവരും ഒരു ക്ലാസ് മുറിയില്‍ റോമാന്റികായിരുന്ന് സംസാരിക്കുന്ന വീഡിയോയാണേ പുറത്തുവന്നത്.തിരുവനന്തപുരത്ത് രാത്രി പതിനൊന്ന് സുഹൃത്തുമായി പുറത്തുപോയ നടി ഗൗരി കിഷനും പോലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോയും പ്രമോഷന്റെ ഭാഗമായി ടീം തയാറാക്കിയതായിരുന്നു.
ആറടി പൊക്കമുള്ള നായകനും നാലടിയുള്ള നായികയും തമ്മിലുള്ള രസകരമായ പ്രണയമാണ് ലിറ്റില്‍ മിസ് റാവുത്തര്‍ പറയുന്നത്. നായകനായെത്തുന്ന ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 12ന് റിലീസ് ചെയ്യും