ഏറെ നാളത്തെ ലിവ് ഇന്‍ റിലേഷന് ശേഷമാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ഒരുമിച്ചത്. വര്‍ഷങ്ങളായി സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവരും മറ്റുള്ളവര്‍ക്കും മാതൃകയാണ്. ഇപ്പോളിതാഭാര്യ ലേഖയുടെ ജന്മദിനത്തില്‍ പ്രണയിതാക്കളുടെ ഇഷ്ടസ്ഥലമായ താജ്മഹല്‍ സന്ദര്‍ശിച്ചിരിക്കുകയാണ് എം.ജി. ശ്രീകുമാര്‍.
''ആദ്യമായി ആഗ്രയില്‍ ,?താജ്മഹലില്‍ എന്റെ ലേഖയുടെ ജന്മദിനത്തില്‍ .. ഭാര്യയ്ക്ക് ഒപ്പം താജ്മഹലിനു മുന്‍പില്‍ കൈകോര്‍ത്തു നില്‍ക്കുന്ന ചിത്രം എം.ജി. ശ്രീകുമാര്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. ആരാധകരും താരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് ലേഖയ്ക്ക് ആശംസ അറിയിച്ചത് 'ഇന്ന് എന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണ് എന്ന് മറ്റൊരു പോസ്റ്റും എം.ജി. ശ്രീകുമാര്‍ പങ്കുവച്ചു.
രണ്ടായിരത്തിലാണ് എം.ജി. ശ്രീകുമാറും ലേഖയും വിവാഹിതരാവുന്നത് . എം.ജി ശ്രീകുമാറിനൊപ്പം എപ്പോഴും കാണുന്ന ഒരാളാണ് ലേഖ. അതിനാല്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.വിദേശ രാജ്യങ്ങളില്‍ സംഗീത നിശയ്ക്കു പോയാലും ലേഖ ഒപ്പം കാണും. അതേസമയം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകരില്‍ ഒരാളാണ് എം. ജി ശ്രീകുമാര്‍. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലുമായി 35000 ത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. രണ്ടുതവണ ദേശീയ അവാര്‍ഡും മൂന്നുതവണ സംസ്ഥാന പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.