സുലൈഖ മന്‍സില്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനാര്‍ക്കലി ചെയ്ത വേഷങ്ങള്‍ എല്ലാം തന്നെ ധാരാളം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇപ്പോഴിതാ നടിയും അനാര്‍ക്കലിയുടെ അമ്മയുമായ ലാലി അനാര്‍ക്കലിയെ കുറിച്ച് പറഞ്ഞ രസകരമായ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുന്നത്. ഇരുവരും പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് ലാലി അനാര്‍ക്കലിയുടെ പ്രണയങ്ങളെ കുറിച്ച് ലാലി പറഞ്ഞത്.
അനാര്‍ക്കലിയുടെ പ്രണയങ്ങള്‍ ഭയങ്കര തമാശയാണ്. മുടി വെട്ടിയതിന്റെ പേരില്‍ ഇവള് ബ്രേക്കപ്പായിട്ടുണ്ട്. ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇവള്‍ക്ക് ബ്രേക്കപ്പുണ്ടായിട്ടുണ്ട്. മുടി വെട്ടിയതിന്റെ പേരില്‍ ബ്രേക്കപ്പായെന്ന് കേട്ടതോടെ പോയി പണിനോക്കാന്‍ പറ എന്നാണ് ഞാന്‍ പറഞ്ഞത്. മുടിയെയാണോ അയാള്‍ സ്നേഹിക്കുന്നത് ലാലി ചോദിച്ചു.
ഞങ്ങള്‍ രണ്ട് പേരും ഒരു ഐസ്ക്രീം കഴിച്ച് തിരിച്ച് വരും. ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണം എന്നാണ്. അല്ലാതെ ബോറായിരിക്കും'' എന്നാണ് ലാലി പറയുന്നത്. മലയാളത്തില്‍ ശ്രദ്ധേയായ യുവനടി അനാര്‍ക്കലി മരക്കാറിന്റെ അമ്മയാണ് ലാലി. ഇവരുടെ മൂത്തമകളും അനാര്‍ക്കലിയുടെ ചേച്ചിയുമായ ലക്ഷ്മി മരക്കാര്‍ ബാലതാരമായി സിനിമയില്‍ എത്തിയിരുന്നു.
അതേസമയം, 'ആനന്ദം' എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയരംഗത്തേക്ക് എത്തുന്നത്.വിമാനം', 'മന്ദാരം', 'മാര്‍ക്കോണി മത്തായി', 'ഉയരെ', 'പ്രിയന് ഓട്ടത്തിലാണ്', 'ബി 32 മുതല്‍ 44 വരെ', 'ജാനകി ജാനേ' എന്നീ ചിത്രങ്ങളിലും അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലൂടെയാണ് ലാലി ശ്രദ്ധ നേടുന്നത്.