Latest News

അപ്പന് പ്രായമാകുന്നത് കാണാനാകാതെ കണ്ണുപൊത്തി മകന്‍; ഇസഹാക്കിന്റെ ക്യൂട്ട് ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍

Malayalilife
അപ്പന് പ്രായമാകുന്നത് കാണാനാകാതെ കണ്ണുപൊത്തി മകന്‍; ഇസഹാക്കിന്റെ ക്യൂട്ട് ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍

ലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍ ഇപ്പോള്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനാണ്.. ഒരു പക്ഷേ ചാക്കോച്ചന്റെ ജീവിതത്തിലേക്ക് 14 വര്‍ഷം കാത്തിരുന്നത് എത്തിയ അതിഥി ആയതുകൊണ്ടാകും മലയാളികളും ഇസുക്കുട്ടനെ നെഞ്ചോട് ചേര്‍ക്കുന്നത്. തന്റെ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഇസഹാക്കെന്ന് ചാക്കോച്ചന്‍ തന്നെ മകന്റെ ജനനത്തിന് പിന്നാലെ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്.ആരാധകര്‍ക്ക് മകനോടുള്ള ഇഷ്ടം അറിയാവുന്നതിനാല്‍ തന്നെ ഇസുക്കുട്ടന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇസക്കുട്ടന്‍ ചെയ്യുന്ന ഓരോ പുതിയ കാര്യങ്ങളും കുഞ്ചാക്കോബോബന്‍ പകര്‍ത്താറുണ്ട്. മിക്ക ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ലോക്ഡൗണ്‍ കാലത്ത് കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാന്‍ സമയം  കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ചാക്കോച്ചന്‍ 42ാം വയസിലാണ് ചാക്കോച്ചന്റെ ജീവിതം പൂര്‍ണമാക്കാന്‍ ഇസഹാക്ക് എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു താരത്തിന്റെ 44ാം പിറന്നാള്‍.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുഞ്ചാക്കോ ബോബന്റെ ആരാധകര്‍ നടന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. ിതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. നിഴല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ചാക്കേച്ചന്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. പിറന്നാളിന് പ്രിയയും ചാക്കോച്ചനായി കേക്കും സമ്മാനവുായി എത്തിയിരന്നു. കേക്കിനടുത്ത് നില്‍ക്കുന്ന ചിത്രവുമായി താരം എത്തിയിരുന്നു. ഇപ്പോള്‍ ഇസക്കുട്ടനൊപ്പമുളള പുതിയൊരു ചിത്രം പങ്കുവച്ച് എത്തിയിരിക്കയാണ് ചാക്കോച്ചന്‍. കേക്കിന് മുന്നില്‍ കണ്ണുകളടച്ചിരിക്കുന്ന ചാക്കോച്ചന്റെയും ഇസക്കുട്ടന്റെയും ചിത്രമാണ് ഇത്. അപ്പന് ഒരു വയസ്സ് കൂടുന്നത് കണ്ട് നില്‍ക്കാനാകാതെ വരുമ്പോള്‍ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ക്യൂട്ട് ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ബാലതാരമായിട്ടുണ്ടെങ്കിലും ചാക്കോച്ചന്‍ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് 1997ല്‍ ഫാസില്‍ ഒരുക്കിയ 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെയാണ് . തുടര്‍ന്ന് അങ്ങോട് 'നക്ഷത്രതാരാട്ട്', 'നിറം', 'ദോസ്ത്', 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക', 'കസ്തൂരിമാന്‍', 'സ്വപ്നക്കൂട്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി. ഹിറ്റ് ജോഡികളായിരുന്നു ചാക്കോച്ചനും ശാലിനിയും. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി പ്രിയ ആന്‍ സാമുവല്‍ നടന്റെ മനസില്‍ ഇടം നേടി. ഇരുവരും പിന്നീട് പ്രണയിച്ച് വിവാഹിതരായി.

kunchako boban shares a cute pic of izahaak

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക