Latest News

നടന്‍ കുഞ്ചാക്കോ ബോബന്റെ ടിക്ടോക് കണ്ടോ; ഇതിലും ഭേദം അഭിനയമാണേ ചാക്കോച്ചാ; വൈറലായ് പിള്ളേര്‍ക്കൊപ്പമുള്ള താരത്തിന്റെ ക്രിക്കറ്റ് വീഡിയോ...!

Malayalilife
നടന്‍ കുഞ്ചാക്കോ ബോബന്റെ ടിക്ടോക് കണ്ടോ; ഇതിലും ഭേദം അഭിനയമാണേ ചാക്കോച്ചാ; വൈറലായ് പിള്ളേര്‍ക്കൊപ്പമുള്ള താരത്തിന്റെ ക്രിക്കറ്റ് വീഡിയോ...!

ലയാളത്തില്‍ ഹേറ്റേഴ്സ് ഇല്ലാത്ത നടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കോളേജിലെ ചോക്ലേറ്റ് നായകന്‍മാരുടെ റോളുകളില്‍ തിളങ്ങി ഇപ്പോള്‍ കുടുംബസ്ഥനായും കാരക്ടര്‍ റോളുകളിലും തിളങ്ങുകയാണ് കുഞ്ചാക്കോ ബോബന്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

സിനിമയിലെ ബ്രേക്ക് ടൈമില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വെന്‍ ടിക്ടോക് ബികം റിയാലിറ്റി എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്. പണ്ട് കുട്ടികള്‍ കളിക്കുന്ന പോലെ മടലു വച്ച് സ്റ്റബൊക്കെ ആക്കിയാണ് കളിക്കുന്നത്. ചാക്കോച്ചന്റെ ആദ്യത്തെ ബാറ്റിങ്ങില്‍ ബോള്‍ ബൗണ്ടറി കടന്നെങ്കിലും ദൂരെ നിന്ന ഒരാള്‍ ക്യാച്ച് പിടിക്കുന്നതിനിടെ പുറകിലോട്ട് വീണു പോകുന്നതാണ് വീഡിയോയിലുള്ളത്. വീണ്ടും  ബാറ്റ് ചെയ്യുമ്പോള്‍ സൈഡില്‍ കാമറയുമായി ഷൂട്ട് ചെയ്തോണ്ട് നിന്ന ആളുടെ മുഖത്തേക്കാണ് ചാക്കോച്ചന്‍ പന്ത്് അടിച്ചിടുന്നത്. ഇത് വീഡിയോയില്‍ കാണാം. ബാക്ഗ്രൗണ്ടില്‍ ഇഞ്ചിമിഠായി.. ചായേയ്.. എന്നു കൂടെയുളളവര്‍ പറയുന്നതും കേള്‍ക്കാം. ടിക്ടോക്ക് റിയാലിറ്റി ആയപ്പോള്‍ എന്നു പറഞ്ഞാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ബാറ്റിങ്ങില്‍ വീണത് ജോജുവിന്റെ മേക്കപ്പ് മാന്‍ ആണെന്നും രണ്ടാമത് ബോളുകൊണ്ടത് ക്യാമറമാന് തന്നെ ആണെന്നും കുഞ്ചാക്കോ പറയുന്നു. അവസാനം ഇഞ്ചിമിഠായി പറയുന്നത് കേള്‍ക്കാമെന്നും കുഞ്ചാക്കോ അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്.

ചാക്കോച്ചന്റെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് എത്തുന്നത്. ബൗണ്ടറിയില്‍ വീണ പുളളിയാണ് താരമെന്നും മനപ്പൂര്‍വ്വം പണികൊടുത്തതാണല്ലേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇതിനിടെ വീഡിയോ എടുക്കുന്നതിനിടെ ബോളു കൊണ്ട യുവാവും കമന്റുമായി എത്തിയിട്ടുണ്ട്. ആ ഭാഗ്യവാന്‍ താന്‍ ആണെന്നും പക്ഷേ വിക്കറ്റ് എടുത്ത വീഡിയോ വന്നില്ലല്ലോ എന്നും യുവാവ് ചോദിക്കുന്നുണ്ട്. ആത്മപ്രശംസിക്കുകയാണ് എന്നു വിചാരിക്കരുത് ഈ ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കാന്‍ പോയ്കൂടെനോ ?????? എന്ന ഒരു ആരാധകന്റെ കമന്റിന് സോപ്പിട്ടോ പതപ്പിക്കരുത് എന്ന് തമാശയായി താരം മറുപടി നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഒരേ പോലെ രണ്ടു പേരെയും വീഴ്ത്തിയത് ന്നെ ചോദ്യത്തിന് ഇടയ്ക്ക് വിക്കറ്റ് പോയതൊന്നും കാണിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഇത്ര കാശുളള ആളല്ലേ മൂന്ന് സ്റ്റ്ബ് വാങ്ങിക്കൊടുത്തൂടെ എന്ന ചോദ്യത്തിന് ഇതല്ലേ രസം എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. അച്ഛനായ ശേഷം പഴയതിനെക്കാള്‍ നൂറു മടങ്ങ് സന്തോഷത്തിലാണ് ചാക്കോച്ചനെന്നും ആരാധകര്‍ പറയുന്നുണ്ട്. വീഡിയോ കാണാം.

 
 
 
 
 
 
 
 
 
 
 
 
 

kunchacko boban's tiktok videos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക