കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസും പ്രോമോഷന്‍ വര്‍ക്കുകളും തീര്‍ത്ത നടനിപ്പോള്‍ കുടുംബത്തിനൊപ്പം അവധിയാഘോഷിക്കാന്‍ പറന്നിരിക്കുകയാണ്. ഭാര്യ പ്രിയയ്ക്ക് ഒപ്പം കെനിയയില്‍ ആണ് താരം ഇപ്പോള്‍ ഉള്ളത്.
കെനിയന്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ചാക്കോച്ചന്‍ ഇപ്പോള്‍.വന്യമൃഗങ്ങള്‍ക്കിടയില്‍, എന്റെ വൈല്‍ഡര്‍ ബെസ്റ്റിക്കൊപ്പം,എന്നാണ് ചിത്രങ്ങള്‍ക്ക് ചാക്കോച്ചന്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ടൊവിനോ തോമസ്, രമേഷ് പിഷാരടി, നിമിഷ സജയന്‍, ശ്രീനാഥ് ഭാസി, ചിന്നു ചാന്ദ്‌നി തുടങ്ങിയവരെല്ലാം ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.
ചാക്കോച്ചന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ന്നാ താന്‍ കേസ് കൊടിലെ രാജീവനെ വിശേഷിപ്പിക്കാം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റക്കല്‍ ഡ്രാമയാണ്.