Latest News

ആദ്യ പോസ്റ്ററായി എത്തിയ ഷമ്മിയുടെയും സിമിയുടെയും വിവാഹരംഗം സിനിമയില്‍ എവിടെ പോയി ; പ്രേക്ഷകര്‍ അറിയാതെ പോയ കുമ്പളങ്ങി നൈറ്റ്സിലെ ബ്രില്യന്‍സ്യുമായി സോഷ്യല്‍മീഡിയ; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
ആദ്യ പോസ്റ്ററായി എത്തിയ ഷമ്മിയുടെയും സിമിയുടെയും വിവാഹരംഗം സിനിമയില്‍ എവിടെ പോയി ; പ്രേക്ഷകര്‍ അറിയാതെ പോയ കുമ്പളങ്ങി നൈറ്റ്സിലെ ബ്രില്യന്‍സ്യുമായി സോഷ്യല്‍മീഡിയ; വൈറലാകുന്ന വീഡിയോ കാണാം

സിനിമയിലെ അറിയാതെ പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ഒട്ടേറെ വീഡിയോകൾ പണ്ട് മുതലേ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിൽ അധികമാരും ശ്രദ്ദിക്കാത്ത പോയ ചില വസ്തുതകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ചിത്രത്തിലെ ടൈറ്റിലിനോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കുമ്പളങ്ങി എന്ന വാക്കിനോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഷമ്മി, സജി, ബോബി, ബോണി, ബേബി,സിമ്മി, ഫ്രാങ്കി തുടങ്ങിയ കഥാപാത്രങ്ങളുടെ പേര് അവസാനിക്കുന്നത്. മറ്റൊരു കാര്യം ചിത്രത്തിലെ പ്രഥാന കഥാപാത്രമായ ഷമ്മിയാണ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച ഈ കഥാപാത്രത്തെ ഒരു സദാചാര സൈക്കോ എന്ന രീതിയിൽ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് കൃത്യമായി കഴിഞ്ഞു.

സദാചാര ബോധം തലയ്ക്ക് പിടിച്ച് മാനസിക രോഗി ആയിപ്പോയ ഒരു കഥാപാത്രം മാത്രമല്ല ഷമ്മി. മറിച്ച് താൻ ചെയ്യുന്നത് മാത്രം ശരിയെന്ന് വിശ്വാസിക്കുന്ന തന്റെ ചട്ടക്കൂടുകളിൽ നിന്ന് പുറത്തുവരാത്തയാൾ കൂടിയാണ്. സ്ഥിരമായി ഭക്ഷണം കഴിക്കുന്ന പാത്രവും, ഉപയോഗിക്കുന്ന പഴയ റോയൽ എൻഫീൽഡ് ബുള്ളറ്റും, ബൂബർ ചൂയിംഗവുമെല്ലാം ആ കഥാപാത്രത്തിന്റെ പ്ലോട്ടിങ് വളരെ മികച്ചതാക്കിയെന്നും വീഡിയോയിൽ പറയുന്നു.

ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയത് ഷമ്മിയുടെയും സിമിയുടെയും വിവാഹചിത്രത്തിന്റെ പോസ്റ്ററായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന്റെ രംഗങ്ങൾ ഒരിക്കൽ പോലും സിനിമയിൽ കാണിക്കുന്നില്ല. സത്യത്തിൽ ഈ വിവാഹഫോട്ടോ സിമിയുടെയും ഷമ്മിയുടെയും റൂമിലെ കലണ്ടറിൽ കാണാനാകുമെന്നും വീഡിയോ ചൂണ്ടിക്കാട്ടുന്നു.

ഇതിനോടകം തന്നെ ഓട്ടേറെ പേർ പങ്കുവെച്ച വീഡിയോ മൂന്നു ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ കണ്ടിട്ടുള്ളത്.

 

kumbalangi nights brilliance video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES