Latest News

ബന്ധങ്ങളെ ശരിക്കും മനസ്സിലാക്കാത്ത ആളുകളുണ്ട്; അവരുടെ വീട്ടില്‍ ചിലപ്പോള്‍ വളരെ ദുഷിച്ച രീതിയിലാകും കുടുംബം; അവര്‍ അനുഭവിക്കുന്നതില്‍ നിന്നുള്ള തോന്നലാകാം അങ്ങനെ കമന്റുകള്‍;  മകളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരെ പ്രതികരിച്ച് കൃഷ്ണകുമാര്‍

Malayalilife
 ബന്ധങ്ങളെ ശരിക്കും മനസ്സിലാക്കാത്ത ആളുകളുണ്ട്; അവരുടെ വീട്ടില്‍ ചിലപ്പോള്‍ വളരെ ദുഷിച്ച രീതിയിലാകും കുടുംബം; അവര്‍ അനുഭവിക്കുന്നതില്‍ നിന്നുള്ള തോന്നലാകാം അങ്ങനെ കമന്റുകള്‍;  മകളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരെ പ്രതികരിച്ച് കൃഷ്ണകുമാര്‍

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന കമന്റുകളോട് പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. അടുത്തിടെ മകള്‍ ഹന്‍സികയുടെ ജന്മദിനത്തില്‍ മകളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചിരുന്നു. ഇതിന് താഴെ ചില മോശം കമന്റുകളും എത്തിയിരുന്നു. ഇതിനോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍.

ഹന്‍സിക അടുത്തിടെയാണ് പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചത്. ഹന്‍സികയുടെ പതിനെട്ടാം പിറന്നാളിന് ഹൃദ്യമായ ആശംസകളുമായി അച്ഛന്‍ കൃഷ്ണകുമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. എന്നാല്‍  ക്രിഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ  പങ്കുവെച്ചൊരു വിഡിയോയില്‍ മകള്‍ ഹന്‍സികയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന കൃഷ്ണകുമാറായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ അച്ഛന്‍-മകള്‍ ബന്ധത്തെ വളരെ മോശമായി വ്യാഖ്യാനിച്ചുള്ള നിരവധി കമന്റുകളാണ് വന്നത്. വിമര്‍ശനം കൂടിയപ്പോള്‍ ചിലര്‍ കൃഷ്ണകുമാറിനെയും കുടുംബത്തെയും അനുകൂലിച്ചുമെത്തി. ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുകയാണ് കൃഷ്ണ കുമാര്‍ ഇപ്പോള്‍.

ഈ സംഭവത്തില്‍ കാഴ്ചപ്പാടിന്റെ പ്രശ്‌നമുണ്ട്.ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് തല്ലിപ്പൊളി എന്ന് തോന്നിയേക്കാം. അത് ഒരു വശമാണ്. പിന്നെ എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെയൊക്കെ എഴുതി കഴിഞ്ഞാല്‍ നമ്മളെ മാനസികമായി തകര്‍ക്കാം എന്നൊക്കെ വിചാരിക്കുന്നവരായിരിക്കും അത്. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്.

നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷെ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം. ഒരാളെ പറ്റി മോശം പറഞ്ഞ് പണം ഉണ്ടാക്കിയാല്‍ താല്‍ക്കാലം ലാഭം കിട്ടും. എന്നാല്‍ സമയം മോശമാകുമ്പോള്‍ വരുന്ന അടിയെന്ന് പറഞ്ഞാല്‍ താങ്ങാനാകാത്ത അടിയാകുമെന്നാണ് ഞാന്‍ മക്കളോട് പറയാറ്. 

ബന്ധങ്ങളെ മനസിലാക്കാത്ത ആളുകളുണ്ട്. അവരുടെ വീട്ടില്‍ ചിലപ്പോള്‍ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവര്‍ക്കുണ്ടാകുന്ന കോംപ്ലക്‌സ് ആണ് ഇത്തരം മോശം കമന്റുകളിലേക്ക് നയിക്കുന്നത്. അതിനെ കുറ്റം പറയാന്‍ പറ്റില്ല. അയാള്‍ അനുഭവിക്കുന്നതില്‍ നിന്ന് തോന്നുന്നതാകും ഇത്തരം കമന്റുകള്‍.

അത് ഒരു മകനാണെങ്കിലോ ഒരു മകന് അമ്മയെ കെട്ടിപ്പെടിച്ചൂടേ. എന്റെ അമ്മയും ഞാന്‍ നല്ല പ്രായവ്യത്യാസമുള്ളവരാണ്. അമ്മ വലിയ സ്‌നേഹ പ്രകടനങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. അമ്മ എന്നെ കെട്ടിപിടിച്ചതായുള്ള ഓര്‍മ്മപോലും എനിക്കില്ല. പക്ഷെ പിന്നീട് ഒരു ഘട്ടത്തില്‍ അമ്മ കിടപ്പിലായി പോയി. അപ്പോള്‍ ഞാന്‍ അമ്മയെ എടുക്കുകയും മുന്നില്‍ കൊണ്ടുപോയി ഇരുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. അമ്മ വയ്യ എന്നൊക്കെ പറയും. പക്ഷെ ഞാന്‍ ചെയ്യും. അത് അമ്മയെ തൊടാനും എടുക്കാനുമുള്ള ആഗ്രഹം കൊണ്ടായിരുന്നു. ഇന്ന് എനിക്ക് അമ്മയില്ല.

ഇതുപോലെ ഒരുപാട് പേര്‍ കാണും. ഇത് കാണുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ അച്ഛനെയും അമ്മയെയുമൊക്കെ കെട്ടിപ്പിടിക്കണം, ഉമ്മ കൊടുക്കണം, അവരോട് സ്‌നേഹത്തില്‍ പെരുമാറണം. കാരണം അവരില്ലാതെ വരുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോഴേ അതിന്റെ വേദന അറിയൂ കൃഷ്ണ കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തരക്കാര്‍ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികള്‍ മാത്രമാണെന്നായിരുന്നു വിഡിയോയില്‍ വന്ന വിമര്‍ശന കമന്റുകളില്‍ ഒന്നിനു മറുപടിയുമായി സിന്ധു കുറിച്ചത്.

നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ജീവിതം ഒരു ദുരന്തമായിരിക്കണം അല്ലേ. നിങ്ങളുടെ ചിന്തകള്‍ തെളിച്ചമുള്ളതാകട്ടെ. ഈ മെസ്സേജോ ബാക്കിയുള്ള മറുപടികളോ ഞാന്‍ ഡിലീറ്റ് ചെയ്യുന്നില്ല. ഇത് ഒട്ടുമിക്ക മലയാളികളുടെയും മനോഭാവത്തിന്റെ തെളിവു മാത്രമാണ്. നിങ്ങള്‍ക്കെല്ലാം ഒരു കൂപ്പുകൈ മാത്രം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മകളെ അച്ഛന്‍ കെട്ടിപ്പിടിച്ചപ്പോള്‍ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്യാന്‍ എക്സ്ട്രാ ഓര്‍ഡിനറി തലച്ചോറുമായി വന്ന എല്ലാവര്‍ക്കും. നമസ്‌കാരം. അത്തരക്കാര്‍ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികള്‍ മാത്രമാണ്.''-സിന്ധു കൃഷ്ണ പറഞ്ഞു.
          
          


          

krishna kumar and sindhu krishna about vluger comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES