സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണത്തില്‍ മനംനൊന്ത് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ ദാരുണ വിയോഗം സംഭവിക്കും മുന്നേ രേണു ചെയ്ത റീല്‍സ് വീഡിയോകള്‍ പങ്കുവച്ചുകൊണ്ട് നിരവധി പേര്‍ നടത്തുന്ന വ്യാജപ്രചരണത്തില്‍ സങ്കടപ്പെട്ട് തകര്‍ന്ന അവസ്ഥയിലാണ് രേണു ഇപ്പോഴുള്ളത്. സുധിയ്ക്കൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞ നാളുകളില്‍ ചിരിച്ചും കളിച്ചും ആടിപ്പാടിയും എടുത്ത വീഡിയോകള്‍ സുധിയുടെ മരണശേഷം എടുത്തതാണെന്നാണ് ഒരുകൂട്ടം പേര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു പരത്തുന്നത്. സുധിയുടെ മരണം സംഭവിച്ചിട്ട് അധികം കഴിയും മുന്നേ എങ്ങനെ സാധിക്കുന്നുവെന്നാണ് പലരും കമന്റുകളായി രേണുവിനോട് ചോദിച്ചത്. എന്നാല്‍, ഇതെല്ലാം സംഭവിക്കുന്നതിന് എത്രയോ കാലം മുന്നേ എടുത്ത വീഡിയോകളാണ് അതെന്നു രേണു പല തവണ പറഞ്ഞിട്ടും വ്യാജ പ്രചരണം തുടരുന്ന സാഹചര്യത്തിലാണ് ഹൃദയം തകരുന്ന വേദനയില്‍ രേണു രണ്ടു പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്.
അതില്‍ ആദ്യത്തേത് ഇങ്ങനെയാണ്: വീണ്ടും ന്യൂസ് കണ്ടു.. ഞാന്‍ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഞാന്‍ എത്ര കമന്റ്സ് ഇട്ടു ഞാന്‍ ചെയ്ത റീല്‍സൊക്കെ ഏട്ടന്‍ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്.. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് എന്നു കരഞ്ഞു കൈകൂപ്പി കൊണ്ടാണ് രേണു ചോദിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്കറിയാലോഇത്തരം ന്യൂസ് ആരും എനിക്ക് സെന്റ് ചെയ്ത് തരല്ലേ എന്നാണ് രേണു പറയുന്നത്. എനിക്കിനി വയ്യ ഇതു പറയാന്‍. സുധിച്ചേട്ടന്‍ നേരിട്ടു വന്നു ഇതിനുള്ള റിപ്ലൈ തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടിരിക്കും, ഞാന്‍ എന്തു ചെയ്യാനാ എന്നാണ് രേണു ചോദിക്കുന്നത്.
രണ്ടാമത്തെ പോസ്റ്റില്‍ പഴയ റീല്‍സ് വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് രേണു കുറിച്ചത് ഇങ്ങനെയാണ്: ഈ റീല്‍സ് ഏട്ടന്‍ ഉള്ളപ്പോള്‍ ചെയ്തതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാല്ലോ. ഇന്നലെ നൈറ്റ് ഒരു യൂട്യൂബ് ചാനലില്‍ ഈ റീല്‍സും കാണിച്ച് ഏട്ടന്‍ മരിച്ച് ഒരു മാസത്തിനകം ഞാന്‍ റീല്‍സും ചെയ്ത് നടക്കുവാണെന്നാണ്. ഞാന്‍ ഇതൊന്നും വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍ ഇന്‍സ്റ്റാ യൂസ് ചെയ്യാത്തവരൊക്കെ സത്യം ആണോ ചേച്ചി.. എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം.. ഞാന്‍ ഇന്‍സ്റ്റാ എഫ്ബി എല്ലാം ലോഗ് ഔട്ട് ആക്കുവാണ് എന്നാണ് രേണു വേദനയോടെ കുറിച്ചിരിക്കുന്നത്.
ബാംഗ്ലൂരില്‍ നിന്നും പത്താം ക്ലാസില്‍ പഠിച്ചതിന്റെയും പ്ലസ്ടുവിന്റെയും എല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി മടങ്ങി വരവേയാണ് നെഞ്ചുനീറുന്ന ഈ പോസ്റ്റ് രേണു പങ്കുവച്ചിരിക്കുന്നത്. അതേസമയം, നിരവധി പേരാണ് രേണുവിനെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തിനാ എല്ലാം ലോഗ് ഔട്ട് ആകുന്നെ.. പലരും പലതും പറയും ആരെയും ബോധിപ്പിച്ചു ഈ ലോകത്ത് ജീവിക്കാന്‍ പറ്റില്ല, മൈന്‍ഡ് ചെയ്യാതിരിക്കുക ഇനിയും ഇതുപോലെ ഉണ്ടാവും അവര്‍ക്കൊന്നും ഒരു പണിയും ഇല്ല ചേച്ചി തളരാതെ മുന്നോട്ടു പോവുക, ചേച്ചി അതൊന്നും മൈന്‍ഡ് അക്കണ്ട..... നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവര്‍ക്കറിയാം ചേച്ചിടെ മനസിനുള്ളില്‍ വിഷമം...... ഇങ്ങനെ ഒക്കെ നെഗറ്റീവ് പറയാന് വേണ്ടി തന്നെ ചിലര്‍ കെട്ടി എഴുനുള്ളി വന്നിട്ടുണ്ട്.. അവര്‍ക്കൊക്കെ ഇതൊക്കെ പറഞ്ഞ് സന്തോഷം കിട്ടുന്നുണ്ടെങ് സന്തോഷിക്കട്ടെ.. അവര്‍ക്ക് അതിനുള്ള തേിരിച്ചടി ദൈവം കൊടുക്കും.... ചേച്ചി വിഷമിക്കണ്ട... ഞങ്ങളൊക്കെ ചേച്ചിടെ കൂടെ ഉണ്ട്..ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ചേച്ചിയും മക്കളും ചേട്ടനും ഇണ്ട്.... തുടങ്ങിയ നൂറു കണക്കിന് കമന്റുകളാണ് രേണുവിനെ പിന്തുണച്ചു കൊണ്ട് പോസ്റ്റിന് താഴെ എത്തിയിട്ടുള്ളത്.