ചിത്രത്തിന്റെ മുഴുവന്‍ കഥ വായിച്ചപ്പോള്‍ ഇഷ്ട്‌പ്പെട്ടില്ല..; നാഗ ചൈതന്യയുടെ നായികയായി അഭിനയിക്കില്ല എന്ന് കീര്‍ത്തി സുരേഷ്

Malayalilife
topbanner
ചിത്രത്തിന്റെ മുഴുവന്‍ കഥ വായിച്ചപ്പോള്‍ ഇഷ്ട്‌പ്പെട്ടില്ല..; നാഗ ചൈതന്യയുടെ നായികയായി അഭിനയിക്കില്ല എന്ന് കീര്‍ത്തി സുരേഷ്

ലയാള മണ്ണില്‍ നിന്നും തമിഴ്‌നാട്ടിലെത്തി ഉയരങ്ങള്‍ കീഴടക്കിയ നടിമാരുടെ കൂട്ടത്തില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. താരകുടുംബത്തില്‍ നിന്ന് എത്തിയതാണെങ്കിലും അഭിനയമികവ് കൊണ്ട് തന്റെതായ സ്ഥാനം സിനിമയില്‍ ഉറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മലയാളവും തമിഴും തെലുങ്കും കടന്ന് കീര്‍ത്തി സുരേഷ് ഇപ്പോള്‍ ബോളിവുഡ് സിനിമകളിലേക്ക് ശ്രദ്ധകൊടുക്കുകയാണ്. ഇതിനൊപ്പം തന്നെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. അക്കിനേനി നാഗാര്‍ജ്ജുനയും നാഗ ചൈതന്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബംഗ്ഗരാജു എന്ന ചിത്രത്തില്‍ കീര്‍ത്തി നായികയായെത്തുന്നു എന്നായിരുന്നു ഒടുവില്‍ കേട്ട വാര്‍ത്ത. എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

കല്യാണ്‍ കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയാകാന്‍ കീര്‍ത്തി നേരത്തെ കരാറുറപ്പിച്ചിരുന്നു. എന്നാല്‍ ചത്രത്തിന്റെ മുഴുവന്‍ കഥയും വായിച്ച ശേഷം ഈ സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് നടി അറിയിക്കുകയായിരുന്നു. കഥയില്‍ തന്റെ കഥാപാത്രത്തിന് ഒട്ടും പ്രാധാന്യമില്ലെന്നതാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതിനുള്ള കാരണം.

നാഗാര്‍ജ്ജുന നാകനായി എത്തിയ മാനാട് എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തതോടെ നടനുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ ആ ബന്ധമൊന്നും ഈ കാരണത്തിന് വിട്ടുകളയുന്നതല്ല. എന്തായാലും കീര്‍ത്തി സുരേഷ് ഒഴിവായ സ്ഥാനത്തേയ്ക്ക് പുതിയ നായികയെ തിരയുന്ന തിരക്കിലാണത്രെ സംവിധായകന്‍.

keerthi suresh quit from naga chaitanya's new movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES