ലോക്ഡൗണ്‍ സമയത്ത് ഏറെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് താരങ്ങളുടെ പഴയ അഭിമുഖങ്ങളും അതിലെ പ്രസക്ത ഭാഗങ്ങളുമാണ്. ആനീസ് കിച്ചനിലെ ചില ഭാഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പല മുന്‍നിര താരങ്ങളുടെയും അഭിമുഖങ്ങള്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ വൈറലായിക്കൊണ്ടിരിക്കയാണ് നടി കാവ്യ മാധവന്റെ പണ്ടത്തെ ഒരു അഭിമുഖം. മഞ്ജു വാര്യരെ വാനോളം പുകഴ്ത്തിയ താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മഞ്ജുവും കാവ്യയും പണ്ട് അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവരുടെ ജീവിതത്തില്‍ സംഭവിച്ചതോക്കെ മലയാളികളെ ഞെട്ടിച്ച കാര്യങ്ങളായിരുന്നു. മഞ്ജുവും ദിലീപും ഡിവോഴ്സ് ആയതും കാവ്യയെ ദിലീപ് കെട്ടിയതോക്കെ വാര്‍ത്താപ്രാധാന്യം നേടി. നിശാലുമായുള്ള വിവാഹത്തിനൊക്കെ മുന്‍പ് കാവ്യ മഞ്ജു വാര്യര്യേയും ദിലീപിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
സിനിമയില്‍ മഞ്ജു ചേച്ചിയെ കാണുന്നതിന് മുമ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധികയായിരുന്നു താനെന്ന് കാവ്യ പറയുന്നു. പക്ഷേ ഇപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കാള്‍ ഉപരി ഒരു സ്ത്രീ എന്ന നിലയില്‍ ഒരു ഭാര്യ എന്ന നിലയില്‍ ഒരു അമ്മ എന്ന രീതിയില്‍ മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാന്‍. ഞങ്ങള്‍ക്ക് തമ്മില്‍ എപ്പോഴും ബന്ധമുണ്ട്. ഫോണില്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ ഒരേ മാസം ജനിച്ചവരാണ്. ജന്മ ദിനങ്ങളില്‍ പരസ്പരം വിളിച്ച് ആശംസ അറിയിക്കാറുണ്ട്.
തങ്ങള്‍ തമ്മില്‍ വളരെ അപൂര്‍വമായിട്ടേ കാണാറുള്ളൂ. കല്യാണങ്ങളോ മറ്റ് ഫംങ്ഷനുകളോ ഒക്കെ ഉള്ളപ്പോഴാണ് നേരില്‍ കാണാറുള്ളത്. ഫോണിലൂടെയുള്ള ബന്ധം എപ്പോഴുമുണ്ട്. ഞങ്ങള്‍ക്ക് ഇടയില്‍ ഒരിക്കലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ താന്‍ അത് അറിയുമായിരുന്നു. ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കാള്‍ ഉപരി ചേച്ചി എന്ന നിലയില്‍ തന്നെ താന്‍ കാണുന്ന ഒരാളാണ് മഞ്ജു ചേച്ചി. വിവാഹത്തിന് ശേഷം മഞ്ജു ചേച്ചി അഭിനയം നിര്‍ത്തിയത് കൊണ്ടാണ് ഇന്നും ഏവരും മഞ്ജു ചേച്ചിയെ ഓര്‍ക്കുന്നതും വീണ്ടും മഞ്ജു ചേച്ചി അഭിനയിച്ചിരുന്നെങ്കില്‍ ഈ ഒരു വില ചിലപ്പോള്‍ ലഭിക്കുമായിരുന്നില്ല. കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തത് കൊണ്ടാണ് മഞ്ജു ചേച്ചി സിനിമയില്‍ നിന്നും മാറിയത്. അതില്‍ അവര്‍ പരാജയപ്പെട്ടിട്ടില്ല വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു ഭാര്യ, അമ്മ എന്ന രീതിയില്‍ മഞ്ജു ചേച്ചിയെ അഭിനന്ദിക്കേണ്ടതാണ്
വിവാഹം എന്ന് പറഞ്ഞാല്‍ നടിമാര്‍ അഭിനയം നിര്‍ത്തേണ്ടതില്ല. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്. ജ്യോതിര്‍മയി ഒക്കെ വിവാഹ ശേഷമാണ് അഭിനയത്തില്‍ സജീവമായത്. മഞ്ജു ചേച്ചിക്ക് കുടുംബവുമായി ഇടപെഴകാനാണ് കൂടുതല്‍ താത്പര്യം, മഞ്ജു ചേച്ചിയുമായി സംസാരിക്കുമ്പോള്‍ പുതിയ ചിത്രങ്ങളെ കുറിച്ച് അങ്ങനെ തിരക്കാറില്ല. അമ്മയ്ക്കും അച്ഛനും സുഖമാണോ തുടങ്ങി വീട്ടുകാരുടെ വിശേഷങ്ങളാണ് തിരക്കുക. നിശാലുമായുള്ള വിവാഹത്തിന് മുമ്പുള്ള അഭിമുഖത്തില്‍ ഭര്‍ത്താവിനെ പറ്റിയുള്ള സങ്കല്‍പങ്ങളും താരം പങ്കുവയ്ക്കുന്നു, വരനെ സംബന്ധിച്ച് നിര്‍ബന്ധങ്ങള്‍ ഒന്നും ഇല്ലാത്തയാളാണ് താനെന്നാണ് കാവ്യ പറയുന്നത്.
കല്യാണാലോചനയില്‍ സിനിമാരംഗത്തുളളവരെ അച്ഛനും അമ്മയും പരിഗണിക്കുന്നില്ലെന്നും കാവ്യ കൂട്ടിച്ചേര്‍ക്കുന്നു. സിനിമ താരങ്ങള്‍ തമ്മില്‍ വിവാഹം കഴിച്ചവരില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നവര്‍. പലരും പല കുഴപ്പങ്ങള്‍ കാരണം ബന്ധം പിരിഞ്ഞ് പോയിട്ടുള്ളവരാണ് കൂടുതല്‍. ആ ഒരു റിസ്‌ക് എടുക്കണോ എന്ന് കരുതിയാവും സിനിമ രംഗത്ത് നിന്നുള്ള വരന് അച്ഛനും അമ്മയും താത്പര്യം കാണിച്ചിട്ടില്ല. വിവാഹം നോക്കുമ്പോള്‍ സിനിമയ്ക്ക് പുറത്ത് നിന്ന് തന്നെയാണ് നോക്കിയിട്ടുള്ളത്.എന്നെ സംബന്ധിച്ച് ഇന്ന ഫീല്‍ഡില്‍ നിന്നും ആവണം വരന്‍ എന്നില്ല. എന്നെ നന്നായി നോക്കണം എന്റെ അച്ഛനെയും അമ്മയെയും നന്നായി നോക്കണം. ഭര്‍ത്താവാകുന്നയാള്‍ നല്ല ആളായിരിക്കണം. തന്റെയും കുടുംബത്തിന്റെയും സ്ഥിതി വെച്ച് കുഴപ്പമുള്ള ആള്‍ ആയിരിക്കില്ല വരുക എന്ന് തോന്നുന്നുവെന്നും അഭിമുഖത്തില്‍ കാവ്യ പറയുന്നു. ദിലീപുമായുള്ള കെമിസ്ട്രിയെ പറ്റി ചോദിക്കുമ്പോള്‍ കാവ്യയുടെ മറുപടി ഇങ്ങനെയാണ്. ദിലീപേട്ടനുമായുള്ള ചിത്രങ്ങള്‍ ഹിറ്റായി എന്നാല്‍ അതൊരു ഭാഗ്യ ജോഡിയായി തങ്ങള്‍ കരുതിയിരുന്നില്ല. അങ്ങനെ പറയാന്‍ കഴിയില്ലെന്നും കാവ്യ കൂട്ടിച്ചേര്‍ക്കുന്നു.
സഹോദരന് സിനിമ രംഗത്ത് നിന്നും വധുവിനെ കണ്ടെത്താത്ത്ിന് കാരണവും കാവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. തത്കാലം സിനിമ രംഗത്ത് നിന്നും ഒരാള്‍ വീട്ടില്‍ മതി. അതുകൊണ്ടാണ് സഹോദരന് വധു സിനിമ രംഗത്ത് നിന്നും എത്താതിരുന്നത് എന്നാണ് കാവ്യയുടെ മറുപടി.