Latest News

'അവന്‍ പട്ടിണി കിടക്കുകകയല്ല; മാധ്യമങ്ങളുടെ പാപ്പരിസകള്‍ പരിധി ലംഘിക്കുന്നു; തൈമൂറിനെ അമ്മ ശ്രദ്ധിക്കുന്നില്ലെന്ന  വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് കരീന കപൂര്‍

Malayalilife
 'അവന്‍ പട്ടിണി കിടക്കുകകയല്ല; മാധ്യമങ്ങളുടെ പാപ്പരിസകള്‍ പരിധി ലംഘിക്കുന്നു; തൈമൂറിനെ അമ്മ ശ്രദ്ധിക്കുന്നില്ലെന്ന  വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് കരീന കപൂര്‍

താരദമ്പതികളേക്കാള്‍ ആരാധകരേറെയുള്ള താരമാണ് താരപുത്രന്‍ തൈമൂര്‍  അലിഖാന്‍. കരീനാ കപൂര്‍, സെയ്ഫ് അളിഖാന്‍ ദമ്പതികളുടെ കുഞ്ഞ് മകനാണ് സോഷ്യല്‍ മീഡിയയിലെ എപ്പോഴത്തേയും ചര്‍ച്ചാ വിഷയം. തൈമൂര്‍ പോകുന്നിടത്തേല്ലാം ക്യാമറക്കണ്ണുകളും എത്തിയതോ
ടെ പാപ്പരസികളും നിറഞ്ഞിരിക്കും അത്തരത്തിലുള്ള പാപ്പരസിയോട് പ്രതികരിച്ച് രംഗത്തെത്തിയരിക്കുകയാണ് കരീനാ കപൂര്‍. 


 മകനെ നോക്കാത്ത അമ്മയാണ് കരീനയെന്നും കുഞ്ഞിനെ പട്ടിണിക്കിടുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഈയിടെ കരീനയ്ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് കരീന.

'' അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. ശരിക്കും പറഞ്ഞാല്‍ അവനിപ്പോള്‍ കുറച്ചധികം ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അവന്‍ നന്നായി തടിക്കാനും തുടങ്ങിയിരിക്കുന്നു'' കരീന പറഞ്ഞു. പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാന്റെ ചാറ്റ് ഷോയ്ക്കിടയിലാണ് കരീനയുടെ പ്രതികരണം.

തൈമൂറിനെ കുറിച്ച് അനാവശ്യ വാര്‍ത്തകള്‍ പരത്തുന്ന പാപ്പരാസികള്‍ക്കെതിരെയും കരീന പ്രതികരിച്ചു.'' ഇത്തരം മാധ്യമങ്ങളുടെ ചെയ്തികളില്‍ ആശ്്ചര്യം തോന്നുന്നു. ചിലപ്പോള്‍ അവര്‍ പരിധികള്‍ ലംഘിക്കുന്നു, പ്രത്യേകിച്ചും തൈമൂറിന്റെ കാര്യത്തില്‍. അവന്‍ എന്തു കഴിക്കുന്നു, അവന്‍ എവിടെ പോകുന്നു, ഇങ്ങനെ മാധ്യമങ്ങള്‍ അവനെ വിടാതെ പിന്തുടരുന്നു. വല്ലപ്പോഴുമാണെങ്കില്‍ കുഴപ്പമില്ല, പക്ഷേ ദിവസേന അവര്‍ ഇവനു പിറകെയാണ്'' കരീന പറഞ്ഞു.

Read more topics: # kareena kapoor about paparasi
kareena kapoor about paparasi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES