വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'യില്‍ പുതുമുഖ താരം പ്രീതി മുഖുന്ദനും; അവളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്ന് പങ്ക് വച്ച് സംവിധായകന്‍

Malayalilife
 വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'യില്‍ പുതുമുഖ താരം പ്രീതി മുഖുന്ദനും; അവളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്ന് പങ്ക് വച്ച് സംവിധായകന്‍

വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കണ്ണപ്പ' വന്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന സിനിമയാണ്. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിന്റെ മറ്റൊരു അപ്‌ഡേറ്റുമായ് എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. വിഷ്ണു മഞ്ചുവിനോടൊപ്പം പുതുമുഖ താരം പ്രീതി മുഖുന്ദനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന താരത്തിന് ഇതൊരു ഗ്രാന്‍ഡ് എന്‍ട്രിയാണ്. 

പ്രീതി അവതരിപ്പിക്കുന്ന നിര്‍ണായക കഥാപാത്രത്തിന് അനുയോജ്യമായൊരാളെ കണ്ടെത്തുന്നതിനായ് നിരവധി ഓഡിഷനുകളാണ് നടത്തിയത്. സമഗ്രമായ അന്വേഷണത്തിന് ശേഷം പ്രീതി മുഖുന്ദനെ തിരഞ്ഞെടുത്തു. തുടര്‍ന്ന് താരത്തിന്റെ അസാധാരണമായ കഴിവും അതുല്യമായ ചാരുതയും തിരിച്ചറിഞ്ഞു. 

വിഷ്ണു മഞ്ചു, മോഹന്‍ലാല്‍, പ്രഭാസ് എന്നിവരുള്‍പ്പെടെ ഇന്‍ഡസ്ട്രിയിലെ പരിചയസമ്പന്നരായ കലാകാരന്മാര്‍ക്കൊപ്പം സിനിമാ രംഗത്തേക്ക് ചുവടുവെച്ച് 'കണ്ണപ്പ'യിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിക്കുകയാണ് പ്രീതി മുഖുന്ദന്‍. 

ഒരു ഭരതനാട്യം നര്‍ത്തകിയെന്ന നിലയില്‍ പ്രീതി മുഖുന്ദന്റെ പശ്ചാത്തലം അവളുടെ കഥാപാത്രത്തിന് അതുല്യവും കലാപരവുമായ മാനം നല്‍കുന്നു. 'കണ്ണപ്പ'യുടെ ജീവിതത്തേക്കാള്‍ വലിയ ആക്ഷന്‍ സീക്വന്‍സുകളുമായുള്ള പ്രീതിയുടെ നൃത്ത വൈദഗ്ധ്യത്തിന്റെ സംയോജനം പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റായിരിക്കും സമ്മാനിക്കുക. ഇത് സിനിമയുടെ സിനിമാറ്റിക് അനുഭവത്തെ ഉയര്‍ത്തുന്നു. 

'പ്രീതിക്ക് ഇത് സിനിമാ വ്യവസായത്തിലേക്കുള്ള ഒരു പ്രാരംഭ ചുവടുവെപ്പ് മാത്രമല്ല, കലയുടെയും സിനിമയുടെയും കൂടുതലും പഠനത്തിന്റെയും ലോകത്തേക്കുള്ള ഒരു കുതിച്ചുചാട്ടം കൂടിയാണ്. അവള്‍ ആ കഥാപാത്രത്തിനും ഞങ്ങള്‍ക്കും തികച്ചും അനുയോജ്യയായിരുന്നു. അവളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു.' എന്നാണ് 'കണ്ണപ്പ'യുടെ സംവിധായകന്‍ മുകേഷ് കുമാര്‍ സിംഗ് പറഞ്ഞത്. പിആര്‍ഒ: ശബരി

kannappa movie preethi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES