ഗായികയായും ഒപ്പം അഭിനേത്രിയായും ഒരെ സമയം ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറച്ചതിന്റെ സന്തോഷത്തിലാണ് ആണി നിര്‍മാണക്കമ്പനി ജിവനക്കാരി ശാന്ത ബാബു. നടുവട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിര്‍മിച്ചു എ.ജി. രാജന് സംവിധാനം ചെയ്ത' കണ്ണാടി ' എന്ന സിനിമയ്ക്കുവേണ്ടിയാണ് ശാന്ത ബാബു ഗാനം ആലപിച്ചത്. മുരുകന് കാട്ടാക്കടയുടെ വരികള്‍ക്ക് കണ്ണൂര്‍ സ്വദേശികളായസതീഷ്, വിനോദ് എന്നിവരാണ് സംഗീതം നിര്‍വ്വഹിച്ചിട്ടുള്ളത്.സിദ്ദിഖാണ് നായകന്. ആദ്യമായി സിനിമയ്ക്കുവേണ്ടി പാടാനും ഇതെ ഗാനരംഗത്ത് അഭിനയിക്കാനുള്ള ഒരുമിച്ച് അവസരം ഒത്തുവന്നത് വലിയ ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്ന് ശാന്ത ബാബു മറുനാടന്‍ മലയാളിയോട് പ്രതികരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്.ചിത്രം കണ്ടവര്‍ പാട്ടിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വിളിച്ചറിയിക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നുണ്ടെന്നും അത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്നും ശാന്ത ബാബു പറഞ്ഞു.
മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ നവോദയപുരം സ്വദേശിനിയാണ് ശാന്ത.ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല.ചെറുപ്പം മുതല്‍ പാട്ടുകളോട് വല്ലാത്ത കമ്പമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് പണിസ്ഥലത്ത് നിന്നും 'കാര്‍മുകില്‍ വര്‍ണ്ണത്തിന്റെ ചുണ്ടില്‍' എന്ന ഗാനം മൊബൈലില്‍ റെക്കോഡ് ചെയ്തിരുന്നു.സുഹൃത്തായ മണി അയ്യമ്പുഴ ഈ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തതാണ് ശാന്തയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.ഗാനം വൈറലായതോടെ അഭിനന്ദന പ്രവാഹമായി.ഈ പാട്ട് കേട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഏകദേശം 2 വര്‍ഷം മുമ്പ് ശാന്തയെത്തേടി വീട്ടിലെത്തുന്നത്.സിനിമയില്‍ പാടണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.പിന്നീട് ഒരു ദിവസം നിര്‍മ്മാതവ് വിളിച്ച് പാട്ടിനൊപ്പം അഭിയനിയക്കാമോ എന്ന് തന്നോട് ചോദിക്കുകയായിരുന്നു.അങ്ങിനെയാണ് സിനിമയില്‍ മുഖം കാണിയ്ക്കാനുള്ള അവസരം ലഭിച്ചത്. ശാന്ത വിശദമാക്കി.ഇതിനകം നിരവധി ആല്‍ബങ്ങളിലും ശാന്ത പാടിയിട്ടുണ്ട്.
11 വര്‍ഷമായി ആണി നിര്‍മ്മാണ കമ്പിനിയിലെ ജീവനക്കാരിയാണ്.പാട്ടിനെ ഇഷ്ടപ്പെടുന്നവരാണ് കമ്പിനി നടത്തിപ്പുകാരെന്നും അവരുടെ ഭാഗത്തുനിന്നും എല്ലാവിധ പ്രോത്സാഹനവും ലഭിയ്ക്കുന്നുണ്ടെന്നും ശാന്ത വ്യക്തമാക്കി.ഗായിക ചിത്രയെ കാണണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് മൂന്നുവര്‍ഷം മുമ്പ് ഒരു വീഡിയിയോയിലൂടെ ശാന്ത വ്യക്തമാക്കിയിരുന്നു.മനസില്‍ ഏറെ ആരാധിയ്ക്കുന്ന ചിത്രയെ കാണുകയാണെങ്കില്‍ ദക്ഷിണയായി സമര്‍പ്പിയ്ക്കാന്‍ ചിത്രപാടിയ കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ എന്ന ഗാനം മനസില്‍ സൂക്ഷിയ്ക്കുന്നുണ്ടെന്നും വീഡിയോയില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു. പാട്ട് പാടാന്‍ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ഗായിക സിത്താരയെ പരിചയെപ്പെട്ടെന്നും വിലയ സ്നേഹവും പിന്തുണയുമാണ് സിത്താര പകര്‍ന്നതെന്നും ശാന്ത പറഞ്ഞു. ഭര്‍ത്താവ് ബാബു. കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്