കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മലയാളി പ്രേക്ഷകര്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കിയത്. പ്രേക്ഷകര്‍ എന്നും നെഞ്ചിലേറ്റുന്ന അനേകം ചിത്രങ്ങള്‍ സമ്മാനിച്ച കമലിന്റെ പുതിയ ചിത്രത്തിനും പ്രക്ഷേകര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജൂണ്‍ 15ന് തെടുപുഴയില്‍ വച്ചാണ് വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഷൈന്‍ ടോം ചാക്കോയാണ് കേന്ദ്ര കഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സ്വാസിക, മെറീനാ മൈക്കിള്‍, മാലാ പാര്‍വതി, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിവേകാനന്ദന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെയും ചിത്രം ചൂണ്ടിക്കാട്ടുന്നു. ഗൗരവമേറിയ ഒരു വിഷയത്തെ തമാശ രൂപേണയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.സിദ്ധാര്‍ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, ഇടവേള ബാബു, അനുഷ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം.
വാഴൂര്‍ ജോസ്.