വിവാഹത്തിന്റെ കൗണ്ട്ഡൗണുമായി കാളിദാസ്; ഇനി പത്തുനാള്‍ മാത്രം എന്ന് കുറിച്ച് താരം; വധു തരണിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് വിശേഷമറിയിച്ച് നടന്‍

Malayalilife
വിവാഹത്തിന്റെ കൗണ്ട്ഡൗണുമായി കാളിദാസ്; ഇനി പത്തുനാള്‍ മാത്രം എന്ന് കുറിച്ച് താരം; വധു തരണിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് വിശേഷമറിയിച്ച് നടന്‍

സിനിമാ ലോകത്ത് നിന്നും ഒന്നിന് പിറകെ ഒന്നായി വിവാഹ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഇപ്പോഴിതാ നടന്‍ കാളിദാസ് ജയറാം തന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ്. പത്ത് ദിവസം മാത്രമേ വിവാഹത്തിനുള്ളൂ എന്നാണ് കാളിദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

പ്രണയിനി തരിണിക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്. മാളവിക ജയറാമിന്റെ വിവാഹവേളയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടചോദ്യം കാളിദാസിന്റെ വിവാഹം എന്നാണെന്നായിരുന്നു. മാളവികയുടെ വിവാഹനിശ്ചയത്തിനും മുന്നേ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

വിവാഹം എന്നെന്നതില്‍ ഇരുവരും അന്ന് വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ഡിസംബറില്‍ വിവാഹമുണ്ടാകുമെന്ന് ജയറാമും പാര്‍വതിയും പറഞ്ഞിരുന്നു. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ കൗണ്ട് ഡാണ്‍ എന്ന് പറഞ്ഞ് 10 ദിവസം കൂടി മാത്രമാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മോഡലായ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം. നീലഗിരി സ്വദേശിനിയാണ് 24 കാരിയായ താരിണി. 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയായ താരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദ ധാരിയാണ്..

വിവാഹത്തിന് ആദ്യം ക്ഷണിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയായിരുന്നു. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് ഇരുവരും ക്ഷണക്കത്ത് കൈമാറിയത് പങ്ക് വച്ചിരുന്നു.

 

kalidas jayaram and tarini kalingarayar Wedding date

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES