മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അതുല്യ നടനാണ് കലാഭവന്‍ മണി. ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ഈ താരം ജനമനസുകളുടെ മനസില്‍ കുടിയേറിയിട്ട് വര്‍ഷങ്ങളായി. അപ്രതീക്ഷിതമായുണ്ടായ മണിയുടെ വിയോഗം നാട്ടുകാരെയും എന്തിന് കേരളക്കരയെയാകെ കരയിച്ചു. മണിയുടെ മരണ ശേഷം താരത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട് വിനയന്റെ സംവിധാനത്തില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയെത്തി ഹിറ്റായിരുന്നു. മണിയുടെ ജീവിതത്തില്‍ മണിക്ക് ഏറ്റവും പ്രിയപ്പെട്ടത് മകള്‍ ശ്രീലക്ഷ്മിയായിരുന്നു. മകള്‍ക്കും അങ്ങനെ തന്നെ. കഴിഞ്ഞ ദിവസം മണിയുടെ അമ്മുവിന്റെ പുറന്നാള്‍ ആയിരുന്നു. അമ്മുവിന് പിറന്നാള്‍ ആശംസകളുമായി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പങ്കുവെച്ച പോസ്റ്റ് കണ്ടപ്പോഴാണ് ഇപ്പോഴത്തെ ശ്രീലക്ഷ്മിയെ അതായത് അമ്മുവിനെ എല്ലാവരും കാണുന്നത്.
മണി ചേട്ടന്റെ മകള്‍ ഞങ്ങളുടെ അമ്മുവിന് (ശ്രീലക്ഷ്മിക്ക്) പിറന്നാള്‍ ആശംസകള്‍ നേരുന്നു. എന്നാണ് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ശ്രീലക്ഷ്മിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസാ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാമകൃഷ്ണന്റെ പോസ്റ്റിന് നിരവധിയാളുകളാണ് ശ്രീലക്ഷ്മിക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
അതേസമയം മകളെ ഡോക്‌റാക്കണമെന്നായിരുന്നു കലാഭവന്‍ മണിയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ അച്ഛന്റെ ആഗ്രഹം സഫലമാക്കാനാണ് മകളുടെയും തീരുമാനം. അതിനുള്ള പരിശ്രമത്തിലാണ് ശ്രീലക്ഷ്മി ഇപ്പോള്‍. പത്തിലും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി പാലായില്‍ എന്‍ട്രന്‍സ് പരിശീലനത്തിലാണ് ഉള്ളത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകള്‍ക്ക് നല്‍കിയത്.
എന്തായാലും മണിയുടെ അമ്മുവിനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മണി ആരാധകര്‍. അമ്മു ഇപ്പോള്‍ വളര്‍ന്ന് വലിയ കുട്ടിയായിരിക്കുന്നു. അച്ഛന്റെ സ്വപ്‌നം പൂവണിയിക്കാനുള്ള പ്രയത്‌നത്തിലാണ് അമ്മു ഇപ്പോള്‍.