Latest News

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നു;കാക്കിപ്പട ക്രിസ്തുമസിന് എത്തില്ലെന്ന് അറിയിച്ച് സംവിധായകന്റെ പോസ്റ്റ്

Malayalilife
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നു;കാക്കിപ്പട ക്രിസ്തുമസിന് എത്തില്ലെന്ന് അറിയിച്ച് സംവിധായകന്റെ പോസ്റ്റ്

നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. സംവിധായകന്‍ ഷെബി ചൗഘട്ട് ആണ് റിലീസ് മാറ്റിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സാങ്കേതികമായ തടസങ്ങള്‍ മൂലം സിനിമ പറഞ്ഞ ദിവസം റിലീസ് ചെയ്യാന്‍ സാധിക്കില്ല എന്നാണ് ഷെബി അറിയിച്ചത്

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടിവന്നു. ഇതിനായി ഡബ്ബിംഗ് മുതലുള്ള കാര്യങ്ങള്‍ വീണ്ടും ചെയ്യാന്‍ കാലതാമസം ഉണ്ടാകുന്നതു കൊണ്ടാണ് റിലീസ് മാറ്റിവച്ചതെന്ന് സംവിധായകന്‍ അറിയിച്ചു. 

സംവിധായകന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍. കാക്കിപ്പട ഈ ക്രിസ്മസിന് ഏവരുടെയും അടുത്തെത്തിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഞങ്ങള്‍ ഓരോരുത്തരും. എന്നാല്‍ ഖേദപൂര്‍വ്വം അറിയിക്കട്ടെ ചിത്രം എത്തിക്കുന്നതില്‍ ചില സാങ്കേതികമായ തടസ്സം വന്നുപെട്ടിരിക്കുന്നു. സെന്‍സര്‍ ബോഡിന്റെ നിര്‍ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നിരിക്കുന്നു.

ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങള്‍ പരാമര്‍ശിക്കുന്നതിനാല്‍ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ട അവസ്ഥ വന്ന് ചേര്‍ന്നിരിക്കുകയാണ്. ചിത്രത്തില്‍ ആ പേര് പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളില്‍ ചിലരെല്ലാം വിദേശത്താണ് അവര്‍ തിരിച്ചെത്തി വീണ്ടും ഡബ് ചെയ്യുകയും റീസെന്‍സറിങ്ങ് നടത്തുകയും വേണം അതിനു ശേഷം മാത്രമേ ചിത്രം നിങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കുകയുള്ളു.

സെന്‍സര്‍ ബോഡിലെ പ്രിയപ്പെട്ടവര്‍ വളരെ പോസറ്റീവായിട്ടാണ് ആ കഥാപാത്രത്തിന്റെ പേരില്‍ ഉള്ള പ്രശ്‌നം ചൂണ്ടിക്കാട്ടിയത് അതിന് അവരോട് നന്ദി അറിയിക്കുന്നു. മനുഷ്യര്‍ക്ക് ഒരു പേര് കൊണ്ട് പോലും മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് തീര്‍ച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണ്, അതിനായി പിന്തുണ നല്‍കിയ പ്രിയപ്പെട്ടവരോട് ഞങ്ങളുടെ കടപ്പാടറിയിക്കുന്നു. ഏവര്‍ക്കും ഒരിക്കല്‍ക്കൂടി ടീം കാക്കിപ്പടയുടെ ക്രിസ്മസ് പുതുവത്സരാശംസകള്‍ സ്‌നേഹത്തോടെ ഷെബി ചൗഘട്ട്.

ചിത്രം ഡിസംബര്‍ 23 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ചന്തു നാഥ്, സൂര്യ കൃഷ്ണ, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, വിനോദ് സാക് ( രാഷസന്‍ ഫെയിം) ഷിബു. ലാബന്‍, പ്രദീപ്, പാര്‍വതി എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ - സംഭാഷണം - ഷെബി ചൗഘട്ട് - ഷെജി വലിയകത്ത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബുരത്‌നം എഡിറ്റിംഗും നിര്‍വഹിക്കുന്നു. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് നിര്‍മ്മാണം.

Read more topics: # കാക്കിപ്പട
kakkippada movie release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക