സല്ലാപത്തിലേക്ക് മഞ്ജുവിനെ റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ; ചിത്രത്തിന്റെ സെറ്റില്‍ വച്ച് മഞ്ജു പയ്യനൊപ്പം ഒളിച്ചോടി; പിന്നീട് തേടിപ്പിടിച്ച് കൊണ്ട് വന്ന് ഉപദേശിച്ച് ശരിയാക്കി; മഞ്ജുവിന്റെ തെറ്റിദ്ധാരണ കൊണ്ടാണ് എന്ന് തോന്നുന്നു; മഞ്ജു വാര്യരെക്കുറിച്ച് കൈതപ്രം ദാമോദരന് നമ്പൂതിരി പങ്ക് വച്ചത് 

Malayalilife
സല്ലാപത്തിലേക്ക് മഞ്ജുവിനെ റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ; ചിത്രത്തിന്റെ സെറ്റില്‍ വച്ച് മഞ്ജു പയ്യനൊപ്പം ഒളിച്ചോടി; പിന്നീട് തേടിപ്പിടിച്ച് കൊണ്ട് വന്ന് ഉപദേശിച്ച് ശരിയാക്കി; മഞ്ജുവിന്റെ തെറ്റിദ്ധാരണ കൊണ്ടാണ് എന്ന് തോന്നുന്നു; മഞ്ജു വാര്യരെക്കുറിച്ച് കൈതപ്രം ദാമോദരന് നമ്പൂതിരി പങ്ക് വച്ചത് 

മലയാളികളുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ മലയാളം കടന്ന് മറ്റു ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് താരം.ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്ന മഞ്ജുവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.ആയിഷയും തമിഴ് ചിത്രം തുനിവും ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 

മഞ്ജുവിന്റെ വ്യക്തി ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സഫാരി ടിവിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരില്‍ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാഷുടെ നമ്പര്‍ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്. അവര്‍ക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരില്‍ ഏതോ ഒരു പരിപാടിക്ക് പോയപ്പോള്‍ മധു സാറും ഞാനും കൂടിയുള്ള വേദിയില്‍ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു. ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ആയി ഒരു പയ്യന്‍ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാള്‍ക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി'

'പലപ്പോഴും എനിക്ക് തോന്നിയത് ഇയാളാണ് പ്രൊഡ്യൂസര്‍ എന്ന് മഞ്ജു കരുതിയെന്നാണ്. അതിനിടെ ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോള്‍ ഈ പയ്യനും ഇല്ല. ഇവര്‍ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു. 'അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആ വീട്ടില്‍ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. 

മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു' 'ഉപദേശിച്ച് ശരിയാക്കി. അങ്ങനെ ആണ് ആ ഷൂട്ടിം?ഗ് നടന്നത്. മഞ്ജുവിന്റെ ആദ്യത്തെ കാമുകന്‍ എന്ന് പറയുന്നത് ആ പയ്യന്‍ ആണ്. മഞ്ജുവിന്റെ തെറ്റിദ്ധാരണ കാെണ്ടാണെന്ന് എനിക്ക് തോന്നുന്നു. പിന്നെ അഭിനയിക്കുന്നയാള്‍ കാമുകനായി, ദിലീപ്' കൈതപ്രം പറഞ്ഞതിങ്ങനെ.

kaithapram damodaran namboothiri says about manju warrier first love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES