പൊറിഞ്ചു മറിയം ജോസ്' കൂട്ടുകെട്ട് വീണ്ടും; ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജോജുവും ചെമ്പനും നൈല ഉഷയ്ക്കും ഒപ്പം കല്യാണി പ്രിയദര്‍ശനും; ടൈറ്റില്‍ ലോഞ്ച് ഇന്ന് 

Malayalilife
 പൊറിഞ്ചു മറിയം ജോസ്' കൂട്ടുകെട്ട് വീണ്ടും; ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജോജുവും ചെമ്പനും നൈല ഉഷയ്ക്കും ഒപ്പം കല്യാണി പ്രിയദര്‍ശനും; ടൈറ്റില്‍ ലോഞ്ച് ഇന്ന് 

ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ അതിഥി വേഷത്തില്‍ എത്തുന്നു. പൊറിഞ്ചു മറിയം ജോസ്, പാപ്പന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നൈല ഉഷ അഭിനയിക്കുന്ന ജോഷി ചിത്രമാണ്. 

ചെമ്പന്‍ വിനോദ് ജോസ് , വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.പൊറിഞ്ചു മറിയം ജോസിന്റെ മികച്ച വിജയത്തിനുശേഷം ജോജുവും ചെമ്പനും നൈലയും വീണ്ടും ഒരുമിക്കുന്ന ജോഷി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇന്ന് രാവിലെ 11ന് എറണാകുളം ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ നടക്കും.

ഏപ്രില്‍ 25ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഐന്‍സ്റ്റീന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍ആണ് നിര്‍മ്മിക്കുന്നത്. രചന രാജേഷ് വര്‍മ്മ .ഛായാഗ്രഹണം രണദിവെ. എഡിറ്രര്‍ ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്, പ്രൊഡക്ഷണ്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ചാലിശേരി. ജോജു ജോര്‍ജിന്റെ അമ്മു പാത്തു പാച്ചു പ്രൊഡക്ഷന്‍സ് ആണ് വിതരണം.പി.ആര്‍. ഒ ശബരി.

joshiy to team up again joju

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES