Latest News

പരുക്കേറ്റ മുഖവുമായി ആശുപത്രിക്കിടക്കയില്‍ നിന്നുള്ള സെല്‍ഫി പങ്ക് വച്ച് ഹോളിവുഡ് നടന്‍ ജെറമി റെന്നര്‍; ചിത്രം പങ്ക് വച്ചത് എനിക്ക് ഇപ്പോള്‍ ടൈപ്പ് ചെയ്യാന്‍ വയ്യ, എല്ലാവര്‍ക്കും എന്റെ സ്നേഹം എന്ന കുറിപ്പോടെ

Malayalilife
പരുക്കേറ്റ മുഖവുമായി ആശുപത്രിക്കിടക്കയില്‍ നിന്നുള്ള സെല്‍ഫി പങ്ക് വച്ച് ഹോളിവുഡ് നടന്‍ ജെറമി റെന്നര്‍; ചിത്രം പങ്ക് വച്ചത് എനിക്ക് ഇപ്പോള്‍ ടൈപ്പ് ചെയ്യാന്‍ വയ്യ, എല്ലാവര്‍ക്കും എന്റെ സ്നേഹം എന്ന കുറിപ്പോടെ

വീടിന് സമീപം മഞ്ഞ് നീക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഹോളിവുഡ് നടന്‍ ജെറമി റെന്നര്‍ തന്റെ പുതിയ ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇന്‍സ്റ്റഗ്രാമിലാണ് ജെറമി അപകടത്തില്‍ പരിക്കേറ്റ തന്റെ മുഖത്തിന്റെ സെല്‍ഫി പുറത്തുവിട്ടത്. 'എല്ലാവരുടെയും ആശ്വാസവാക്കുകള്‍ക്ക് നന്ദി. എനിക്ക് ഇപ്പോള്‍ ടൈപ്പ് ചെയ്യാന്‍ വയ്യ. എല്ലാവര്‍ക്കും എന്റെ സ്നേഹം' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഞായറാഴ്ച നെവാഡയിലെ റെനോയിലുള്ള വീടിനുസമീപത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അന്നുതന്നെ ആകാശമാര്‍ഗം ആശുപത്രിയിലേക്കു മാറ്റിയിരുന്നു..പുതുവര്‍ഷ ദിനത്തില്‍ നെവാഡയില്‍ റെനോയില്‍ വീടിന് സമീപം അതിശൈത്യം കാരണമുളള മഞ്ഞ് നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സ്നോ പൗ എന്ന ഉപകരണം ദേഹത്ത് വീണാണ് ജെറമി റെന്നര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. വാഹനത്തിന് മുന്നില്‍ ഘടിപ്പിക്കുന്ന ഉപകരണമാണിത്. കനത്ത മഞ്ഞുവീഴ്ചയില്‍ പ്രദേശത്ത് 35,000 വീടുകളിലെ വൈദ്യുതി തടസം നേരിട്ട സമയത്ത് ഒരു കാര്‍ മഞ്ഞില്‍ കുടുങ്ങിയിരുന്നു. ബന്ധു ഉപയോഗിക്കുന്ന ഈ കാര്‍ മഞ്ഞില്‍ നിന്നും പുറത്തെടുക്കുന്നതിനിടെയാണ് അപകടം.

അവഞ്ചേഴ്സിലെ ഹൊക്ക് ഐ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജെറമി റെന്നര്‍ വളരെ പ്രശസ്തനായത്. മിഷന്‍ ഇംപോസിബിള്‍, ദി ടൗണ്‍, അമേരിക്കന്‍ ഹസില്‍, 28 വീക്ക്സ് ലേറ്റര്‍ എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകളില്‍ നല്ല അഭിനയം കാഴ്ചവച്ചയാളാണ് ജെറമി. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നടന്‍ ഇടംപിടിച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeremy Renner (@jeremyrenner)

jeremy renner photo from hospital

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES