Latest News

പവര്‍ ടില്ലര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് കുതിച്ചു; ഷൂട്ടിങ്ങ് സെറ്റിലെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക രക്ഷപ്പെട്ട് നടന്‍ ജയസൂര്യ

Malayalilife
പവര്‍ ടില്ലര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് കുതിച്ചു; ഷൂട്ടിങ്ങ് സെറ്റിലെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക രക്ഷപ്പെട്ട് നടന്‍ ജയസൂര്യ

സിനിമാഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജയസൂര്യ. താരം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം വെളളത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം നടന്നത്. ചിത്രത്തില്‍ മുഴുക്കുടിയനായ ഒരാളുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. ഒരു ക്വാറിയില്‍ വെച്ച് ജയസൂര്യയുടെ നായകകഥാപാത്രം പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ആയിരുന്നു ചിത്രീകരിച്ച് കൊണ്ടിരുന്നത്. പവര്‍ ടില്ലര്‍ നിയന്ത്രിക്കാന്‍ അറിയുന്നവരുടെ സഹായത്തോടെ പ്രവര്‍ത്തനം പഠിച്ച താരം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തനിച്ച് പവര്‍ ടില്ലര്‍ ഓടിക്കാന്‍ ശ്രമം നടത്തവേ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു.

അരികില്‍ കൂട്ടിയിട്ടിരുന്ന ചെത്തുകല്ലുകള്‍ക്ക് ഇടയിലേക്കാണ് പവര്‍ ടില്ലര്‍ ചെന്ന് വീണത്. ജയസൂര്യ അപകടത്തില്‍പ്പെടാതെ അണിയറ പ്രവര്‍ത്തകര്‍ പിടിച്ച് മാറ്റുകയായിരുന്നു. സമയോചിതമായ ഇടപെടല്‍ വഴി ഞെട്ടിക്കുന്ന ദുരന്തമാണ് അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയത്. അപകട സാധ്യത ഉളളതിനാല്‍ ഈ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ ഷോട്ട് നന്നായി വരാന്‍ ജയസൂര്യ തന്നെ അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ആദ്യമായി ഇരുവരും ഒരുമിച്ച ക്യാപ്റ്റന്‍ ഹിറ്റായിരുന്നു. ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ക്യാപ്റ്റനിലെ സത്യന്‍. വെള്ളം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടക്കുന്നത്. മുരളി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. സംയുക്താ മേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.


 

jayasurya escapes from an accident vellam movie shooting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES