Latest News

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം'; തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങള്‍: അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതം; നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് ജയസൂര്യ

Malayalilife
 പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം'; തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങള്‍: അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതം; നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് ജയസൂര്യ

തനിക്ക് നേരെ ഉയരുന്ന പീഡന പരാതി വ്യാജമാണെന്ന് നടന്‍ ജയസൂര്യ. നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് തന്റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ ആരോപണങ്ങള്‍ തന്നെ വല്ലാതെ തകര്‍ത്തു. തന്റെ കുടുംബാംഗങ്ങളെ വല്ലാതെ ദു:ഖത്തിലാഴ്ത്തി. കഴിഞ്ഞ ഒരു മാസമായി കുടുംബത്തോടൊപ്പം അമേരിക്കയില്‍ ആണെന്നും അവിടെ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സത്യം ചെരിപ്പ് ധരിക്കുന്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇവിടുത്തെ ജോലി കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചെത്തും. നിരപരാധിത്തം തെളിയിക്കാന്‍ നിയമ പോരാട്ടം തുടരും. നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ജയസൂര്യ കുറിക്കുന്നു.

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് രണ്ടാമതും പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചിരുന്നു.

Read more topics: # ജയസൂര്യ
jayasurya about complaint

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES