പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ജഗദീഷ് അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് എക്കാലത്തും പ്രിയങ്കരനായ നടന്‍ കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ കരിയറില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടാറുണ്ട്. ഫാലിമി, നേര്, ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗംഭീര പ്രകടനമായിരുന്നു ജഗദീഷ് കാഴ്ച്ചവെച്ചത്.
ഇപ്പോളിതാ ഹിന്ദി സിനിമയിലെ അഭിനയത്തെക്കുറിച്ചുംഷാരൂഖിനെ കുറിച്ചുള്ള നടന്‍ ജഗദീഷിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ച എക്സ്പീരിയന്‍സ് പങ്കുവയ്ക്കുകയായിരുന്നു ജഗദീഷ്. സെറ്റിലേക്ക് വരുമ്പോള്‍ തന്നെ വളരെ വലിയ പോസിറ്റീവ് എനര്‍ജിയാണ് സഹതാരങ്ങളിലേക്ക് ഷാരൂഖ് പകരുന്നതെന്നും ജഗദീഷ് പറയുന്നു.
'മൂന്ന് ഹിന്ദി സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചയാളാണ് ഞാന്‍. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഖുഷ്ടി, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ, ബില്ലു ബാര്‍ബര്‍ എന്നീ ചിത്രങ്ങളാണവ. ഈ അവസരത്തില്‍ ഷാരൂഖ് ഖാനെ കുറിച്ച് പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത ചിത്രം കൂടിയായിരുന്നു ബില്ലു ബാര്‍ബര്‍. ഷാരൂഖ് ഖാന്‍ എന്ന പ്രൊഡ്യൂസര്‍ സെറ്റിലേക്ക് വരുമ്പോള്‍ ഒരു എനര്‍ജിയാണ്. വലിയ ചൈതന്യമുള്ളയാളാണ് അദ്ദേഹം.
എന്നാലും വളരെ ഹംപിളായിട്ടാണ് നമ്മളോട് പെരുമാറുന്നത്. പ്രൊഡ്യൂസറാണെന്ന ജാഡയൊന്നുമില്ല അദ്ദേഹത്തിന്. ഓംപുരിയുടെ കാലില്‍ തൊട്ട് തൊഴുതുകൊണ്ടായിരുന്നു സെറ്റിലെ അദ്ദേഹത്തിന്റെ ഒരുദിവസം തുടങ്ങിയിരുന്നത്''.